പാവൽ_കൃഷി

#പാവൽ_കൃഷി
   കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലം കിളച്ചു വൃത്തിയാക്കി കുമ്മായം വിതറി 14 ദിവസത്തിനു ശേഷം എല്ലുപൊടി, ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവ ചേർത്ത് തടമൊരുക്കുക.
   കൃഷി ചെയ്യുന്നതിന് ഗുണമേൻമയുള്ള വിത്തുകൾ തിരഞ്ഞെടുക്കുക. വിത്തുകൾ 8 മുതൽ 12 മണിക്കൂർ വരെ കുതിർത്ത് ഇഴ അകലമുള്ള കോട്ടൺ തുണിയിൽ വാരിക്കെട്ടി വയ്ക്കുക. മുളച്ചതിനു ശേഷം വിത്തുകൾ ഒരു തടത്തിൽ അഞ്ച് എണ്ണം നട്ട് കരുത്തുള്ള 2 - 3 ചെടികൾ നില നിർത്തുക.
  ആഴ്ചയിൽ ഒരിക്കൽ വേപ്പെണ്ണ, ആവണക്കെണ്ണ, വെളുത്തുള്ളി മിശ്രിതം തയ്യാറാക്കി തളിക്കുക.
  (6gm ബാർ സോപ്പ് ചൂടു വെള്ളത്തിൽ ലയിപ്പിച്ചെടുക്കുക ഇതിലേയ്ക്ക് വേപ്പണ്ണ 180ml ആവണക്കെണ്ണ 20ml ഇവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.100 gm വെളുത്തുള്ളി 6 ലിറ്റർ വെള്ളത്തിൽ അരച്ചു ചേർത്ത് അരിച്ച്‌ തയ്യാറാക്കി വച്ചിരിക്കുന്ന എമൽഷനിൽ ചേർത്ത് വൈകുന്നേരങ്ങളിൽ ഇലയുടെ അടിയിൽ തളിക്കുക.)
ഇത് മെനക്കെട്ട് ഉണ്ടാക്കാൻ മടിയുള്ളവർ ഇക്കോനീം, നിമാസോൾ, നിമ്പിസിഡിൻ or നീംഗോൾഡ് എന്നീ പേരുകളിലുള്ള വേപ്പെണ്ണ അടങ്ങിയ കീടനാശിനികൾ 4ml/ലിറ്റർ തളിക്കുക.
   ആഴ്ചയിൽ ഒരിക്കൽ ജൈവസ്ലറി ഒഴിച്ചു കൊടുക്കുക
   കടലപ്പിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക്, പച്ചച്ചാണകം, എന്നിവ ചേർത്ത് പുളിപ്പിക്കുക. ഇതിന്റെ തെളി നാലിരട്ടി വെള്ളം ചേർത്ത് ചെടിയുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കുക.
#വളർച്ചാ ത്വരകങ്ങൾ
   ഫിഷ് അമിനോ ആസിഡ്, എഗ്ഗ് അമിനോ ആസിഡ്
നാടൻ കോഴി മുട്ട  മുങ്ങിക്കിടക്കുന്ന വിധം ചെറുനാരങ്ങാ നീരെടുത്ത് അടി വിസ്താരമുള്ള ജാറിൽ മുട്ട നിരത്തി നാരങ്ങാ നീരൊഴിക്കുക  ഇതിലേയ്ക്ക് 15 ദിവസത്തിനു ശേഷം (ഒരു മുട്ടക്ക് 50 gm) ശർക്കര ചേർത്ത് 15 ദിവസം അടച്ചു വെയ്ക്കുക അതിനു ശേഷം അരിച്ചെടുത്ത് 2ml/litter എന്ന അനുപാതത്തിൽ ചെടിയിൽ തളിച്ചു കൊടുക്കുക.
#പുഴുക്കൾ
   ഗോമൂത്രത്തിൽ കാന്താരി മുളക് അരച്ചു ചേർത്ത് നേർപ്പിച്ചു തളിക്കുക. ഫെയിം അല്ലെങ്കിൽ കൊറാജൽ 2ml പത്തു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുക.
#കായീച്ച
   കവർ ഇടുക, കേടുവന്ന കായ്കൾ പറിച്ചെടുത്ത്  നശിപ്പിക്കുക. ആണീച്ചകളെ നിയന്ത്രിക്കാൻ ഫിറോമോൺ കെണികളും പെണ്ണീച്ചകളെ നിയന്ത്രിക്കാൻ പഴക്കെണിയോ തുളസിക്കെണിയോ സ്ഥാപിക്കുക.
#കുമിൾ രോഗങ്ങൾ
   ഇലപ്പുള്ളി, വാട്ടരോഗം
സ്യുഡോമോണസ് 20 gm ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ തളിക്കുകയും ചുവട്ടിൽ ഒഴിച്ചു കൊടുക്കുകയും ചെയ്യുക.
#വൈറസ് രോഗങ്ങൾ.
   രോഗം ബാധിച്ച ചെടികൾ നശിപ്പിച്ചു കളയുക. 
   പാവൽ ചെടി ചിത്രത്തിൽ കാണുന്നത് പോലെ വള്ളി വീശി കഴിയുമ്പോൾ പന്തലിൽ മുട്ടുന്ന വിധത്തിൽ നാലഞ്ച് ചുള്ളി കമ്പുകൾ ചെടിയോട് ചേർത്ത് കുത്തി കൊടുത്താൽ പരസഹായമില്ലാതെ പാവൽ പന്തലിൽ തനിയെ പടർന്നുകൊള്ളും.
ഞാൻ സമ്മിശ്ര രീതിയിലാണ് കൃഷി ചെയ്യുന്നത്. ജൈവ വളങ്ങളും രസവളങ്ങളും കൃഷിക്ക് ഉപയോഗിക്കുന്നു.
#ഇങ്ങനെയൊക്കെ_ചെയ്താലും_ചിലർക്ക്_പാവൽ_കൃഷി_ശരിയാവില്ല 
    കൂടുതൽ വിവരങ്ങൾ അറിവുള്ളവർ കമന്റായി ചേർക്കുക.

Post a Comment

8 Comments

  1. https://www.facebook.com/share/p/aVLzcMmsrdwJGC3d/

    ReplyDelete
  2. https://www.facebook.com/share/p/DEc4GLf9tcP7ozLF/

    ReplyDelete
  3. ഈ പോസ്റ്റ്‌ 22/09/2024 ന് krishi(Agriculture ) കാർഷിക ഗ്രൂപ്പിൽ Anirudhan K R എന്നയാൾ upload ചെയ്‌ത്‌ പോസ്റ്റ്‌ ആണ്. ആളുടെ fb id Anirudhan K R. അവിടെ നിന്നും കോപ്പി പേസ്റ്റ് ചെയ്തിരിക്കുന്നതാണ് ഇവിടെ.

    ReplyDelete
    Replies
    1. ഇത് Copy ആണല്ലോ ഇത് Anirudhan K R ന്റെ Post Copied

      Delete
    2. അതെ copied ആണ്

      Delete
  4. പാവൽ കൃഷി രീതികൾ 21/11/2020 ൽ VITH BANK വിത്ത് ബാങ്ക് എന്ന കാർഷിക ഗ്രൂപ്പിൽ അനിരുദ്ധൻ കെ ആർ പോസ്റ്റ്‌ ചെയ്‌ത്‌ വിവരണങ്ങൾ ആണിത്. ഇതിൽ കാണുന്ന പാവൽ ചെടിയുടെ ചിത്രവും അദ്ദേഹതിന്റെ കൃഷിയിൽ നിന്നും ഉള്ളതാണ്, ഈ പോസ്റ്റ്‌ കൂടുതൽ വിവരണങ്ങൾ ഉൾപ്പെടുത്തി 2024 സെപ്റ്റംബർ 22 ന് വിവിധ കാർഷിക ഗ്രൂപ്പുകളിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട് (ഹരിത കേരളം, krishi (agriculture ) surga organic farms, etc, ) കൃഷി ഗ്രൂപ്പിൽ നിന്നും ഉള്ള പോസ്റ്റ്‌ ആണ് psc learn സെന്റർ ഇവിടെ കൊടുത്തിരിക്കുന്നത്
    https://www.facebook.com/share/p/pxVpYwPoZpoYUgBa/
    Post auther's fb id Anirudhan K R.

    ReplyDelete
  5. https://www.facebook.com/share/p/vFzge378GGFLmvKr/

    ReplyDelete
  6. https://www.facebook.com/share/p/8CTUAkTzKiUyQTcQ/

    ReplyDelete