*നദികൾ*
ഭാരതപ്പുഴ (Bharathapuzha)*
കേരളത്തിലെ രണ്ടാമത്തെ വലിയ നദി. 209 കി.മീറ്ററാണ് നീളം. ഭാരതപ്പുഴ തമിഴ്‌നാട്ടിലെ ആനമലയിൽ ഉത്ഭവിക്കുന്നു. തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ലയിലൂടെ ഒഴുകി കേരളത്തിലെത്തുന്ന ഭാരതപ്പുഴ, പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിലൂടെ ഒഴുകുന്നു. ഗായത്രിപ്പുഴ, കണ്ണാടിപ്പുഴ (ചിറ്റൂർ പുഴ), കൽപ്പാത്തിപ്പുഴ, തൂതപ്പുഴ എന്നിവയാണ് ഭാരതപ്പുഴയുടെ പ്രധാന പോഷകനദികൾ. കേരളത്തിലെ ആദ്യത്തെ ഉരുക്കു തടയണ നിർമിച്ചിരിക്കുന്നത് ഭാരതപ്പുഴയ്ക്ക് കുറുകെയാണ്. ഇത് പാലക്കാട് ജില്ലയിലെ മാന്നനൂരിനെയും തൃശൂർ ജില്ലയിലെ പൈങ്കുളത്തെയും ബന്ധിപ്പിക്കുന്നു.
ആവർത്തിക്കുന്ന ചോദ്യങ്ങൾ
1. കേരളത്തിലെ രണ്ടാമത്തെ വലിയ നദി - ഭാരതപ്പുഴ (209 കി.മീ)
2. ഭാരതപ്പുഴ ഉത്ഭവിക്കുന്നത് - തമിഴ്‌നാട്ടിലെ ആനമലയിൽ
3. ഭാരതപ്പുഴ ഒഴുക്കുന്ന കേരളത്തിലെ ജില്ലകൾ - പാലക്കാട്, മലപ്പുറം, തൃശൂർ
4. 'കേരളത്തിന്റെ നൈൽ' എന്ന് അറിയപ്പെടുന്ന നദി - ഭാരതപ്പുഴ
5. പൊന്നാനിപ്പുഴ എന്ന് അറിയപ്പെടുന്ന നദി - ഭാരതപ്പുഴ
6. ചിറ്റൂരിൽ ഭാരതപ്പുഴയെ വിശേഷിപ്പിക്കുന്നത് - ശോകനാശിനിപ്പുഴ
7. ഭാരതപ്പുഴയ്ക്ക് ശോകനാശിനിപ്പുഴ എന്ന പേര് നൽകിയത് - തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ
8. 'നിള' എന്ന് വിളിക്കപ്പെടുന്ന നദി - ഭാരതപ്പുഴ
9. പ്രാചീനകാലത്ത് 'പേരാർ' എന്ന് അറിയപ്പെട്ടിരുന്നത് - ഭാരതപ്പുഴ
10. ഭാരതപ്പുഴയുടെ പ്രധാന പോഷകനദികൾ - ഗായത്രിപ്പുഴ, കണ്ണാടിപ്പുഴ (ചിറ്റൂർ പുഴ), കൽപ്പാത്തിപ്പുഴ, തൂതപ്പുഴ
11. ഗായത്രിപ്പുഴയുടെ ഉപനദികൾ - മംഗലം, അയലൂർ, വണ്ടാഴി, മീങ്കര, ചുള്ളിയാർ.
12. കണ്ണാടിപ്പുഴയുടെ ഉപനദികൾ - പാലാറ്, ആളിയാറ്
13. കൽപ്പാത്തിപ്പുഴയുടെ ഉപനദികൾ - കൊറയാർ, വരട്ടാർ, വാളയാർ, മലമ്പുഴ
14. തൂതപ്പുഴയുടെ പ്രധാന ഉപനദികൾ - കുന്തിപ്പുഴ, കാഞ്ഞിരപ്പുഴ, അമ്പൻകടവുപുഴ, തുപ്പനാട്ട് പുഴ
15. തൂതപ്പുഴയുടെ ഉത്ഭവ സ്ഥാനം - സൈലന്റ് വാലി
16. ഗായത്രിപ്പുഴ ഭാരതപ്പുഴയുമായി ചേരുന്ന സ്ഥലം - തൃശ്ശൂരിലെ മായന്നൂരിൽവെച്ച്
17. പറളിയിൽവെച്ച് ഭാരതപ്പുഴയിൽ ചേരുന്ന പോഷകനദി - കണ്ണാടിപ്പുഴ
18. കണ്ണാടിപ്പുഴയുടെ മറ്റൊരു പേര് - ചിറ്റൂർ പുഴ
19. മാമാങ്കം നടത്തിയിരുന്ന നദീതീരം - ഭാരതപ്പുഴ
20. ഭാരതപ്പുഴ പതിക്കുന്നത് - അറബിക്കടലിൽ
21. ഭാരതപ്പുഴ അറബിക്കടലിനോട് ചേരുന്ന സ്ഥലം - പൊന്നാനി
22. ഭാരതപ്പുഴയുടെ അഴിമുഖത്തായി സ്ഥിതിചെയ്യുന്ന മത്സ്യബന്ധന തുറമുഖം - പൊന്നാനി തുറമുഖം
23. 'നിളയുടെ കഥാകാരൻ' എന്ന് വിളിക്കപ്പെടുന്നത് - എം.ടി.വാസുദേവൻ നായർ
24. 'നിളയുടെ കവി' എന്ന് വിളിക്കപ്പെടുന്നത് - പി.കുഞ്ഞിരാമൻ നായർ
25. മിനി പമ്പ കേരളത്തിലെ ഏത് നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു - ഭാരതപ്പുഴ
26. കേരളത്തിൽ എവിടെ വച്ചാണ് ഗാന്ധിജി, ജവഹർലാൽ നെഹ്‌റു, ലാൽ ബഹാദൂർ ശാസ്ത്രി എന്നിവരുടെ ചിതാഭസ്മം ഭാരതപ്പുഴയിൽ നിമഞ്ജനം ചെയ്തത് - തിരുനാവായ
27. മേൽപ്പത്തൂർ നാരായണ ഭട്ടതിരിയുടെ ജന്മദേശം - തിരുനാവായ
28. മേൽപ്പത്തൂർ നാരായണ ഭട്ടതിരി രചിച്ച പ്രസിദ്ധമായ കൃതി - നാരായണീയം
29. കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലമായ കിള്ളിക്കുറിശ്ശി മംഗലം സ്ഥിതിചെയ്യുന്ന നദീതീരം - ഭാരതപ്പുഴ
30. ചെറുതുരുത്തിയിലെ കേരള കലാമണ്ഡലം സ്ഥിതിചെയ്യുന്ന നദീതീരം - ഭാരതപ്പുഴ
കടപ്പാട് ഗൂഗിൾ
0 Comments