മഴവില്ലിലെ നിറങ്ങൾ
കോഡ് :- *VIBGYOR*
🔹V :- വയലറ്റ് (തരംഗദൈർഘ്യം കുറഞ്ഞ വർണ്ണം)
🔹I :- ഇൻഡിഗോ
🔹B :- ബ്ലൂ
🔹G :- ഗ്രീൻ
🔹Y :- യെല്ലോ
🔹O :- ഓറഞ്ച്
🔹R :- റെഡ് (തരംഗദൈർഘ്യം കൂടിയ വർണ്ണം)
▪️പ്രകാശത്തിന്റെ പ്രകീർണനം മൂലമാണ് മഴവില്ല് ഏഴ് നിറങ്ങളിൽ കാണുന്നത്
▪️സൂര്യപ്രകാശത്തിന് ഏഴ് ഘടക വർണ്ണങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയത് ഐസക് ന്യൂട്ടനാണ്
▪️രാവിലെ മഴവില്ല് പടിഞ്ഞാറ് ദിശയിലും വൈകുന്നേരം കിഴക്ക് ദിശയിലും കാണപ്പെടും
▪️മഴവില്ലിന്റെ അക വശത്തെ നിറം (താഴെ കാണുന്ന നിറം) വയലറ്റ് ആയിരിക്കും
▪️എല്ലാ നിറങ്ങളെയും പ്രതിഫലിപ്പിക്കുന്നത് വെള്ള നിറമാണ്
▪️എല്ലാം നിറങ്ങളെയും ആഗിരണം ചെയ്യുന്നത് കറുപ്പ് നിറമാണ്
▪️ഒരു ചുവന്ന വസ്തു നീല ഗ്ലാസ്സിലൂടെ കറുപ്പുനിറത്തിൽ കാണപ്പെടും
▪️അന്തരീക്ഷമില്ലെങ്കിൽ ആകാശത്തിന്റെ നിറം കറുപ്പ് ആയിരിക്കും
▪️മഴവില്ലിന്റെ ആകൃതി അർദ്ധ വൃത്തമാണ്
0 Comments