ഏറ്റവും പുതിയ ഭരണഘടനാ ഭേദഗതികൾ 👇
101 ആം ഭരണഘടനാഭേദഗതി
- GST ബിൽ ഭരണഘടനയിൽ ഉൾപ്പെടുത്തി
- ഭേദഗതി ബിൽ 122
- രാഷ്ട്രപതി ഒപ്പ് വെച്ചത് 2016 സെപ്റ്റംബർ 8
- ജി എസ് ടി നിലവിൽ വന്നത് 2017 ജൂലൈ 1
102 ആം ഭരണഘടനാഭേദഗതി
- ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന് ഭരണഘടനാ പദവി നൽകി
- ഭേദഗതിബിൽ 123
- രാഷ്ട്രപതി ഒപ്പ് വെച്ചത് 2018 ഓഗസ്റ്റ് 11
- 102 ആം ഭേദഗതി പ്രകാരം നിലവിൽ വന്ന അനുഛേദങ്ങൾ- 338ബി, 342എ
- പിന്നോക്ക വിഭാഗ കമ്മീഷനുകളെ കുറിച്ചുള്ള ഭരണ ഘടന അനുച്ഛേദം - 338 ബി
- ആർട്ടിക്കിൾ 342 എ ഒരു പ്രത്യേക ജാതിയെ സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും പിന്നോക്ക വിഭാഗം ആയി പ്രഖ്യാപിക്കാനുള്ള രാഷ്ട്രപതിയുടെ അധികാരവും പട്ടികയിൽ മാറ്റം വരുത്താനുള്ള പാർലമെന്റ് ന്റെ അധികാരവും കൈകാര്യം ചെയ്യുന്നു
💯 103 ആം ഭരണഘടനാഭേദഗതി
- സാമ്പത്തികപരമായി പിന്നാക്കം നിൽക്കുന്ന മുന്നോക്ക സമുദായക്കാർക്ക് 10% സാമ്പത്തിക സംവരണം അനുവദിച്ച ഭേദഗതി
- ഭേദഗതിബിൽ 124
- ഭരണഘടനാ ഭേദഗതി പ്രകാരം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നോക്ക സമുദായക്കാർക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം അനുവദിച്ച ആദ്യ സംസ്ഥാനം- ഗുജറാത്ത്
- മുന്നോക്ക സമുദായ സംവരണം നടപ്പിലാക്കുന്നതിനെ കുറിച്ച് പഠിക്കാനായി കേരള സർക്കാർ നിയമിച്ച രണ്ടംഗ കമ്മിറ്റിയിലെ അംഗങ്ങൾ - കെ ശശിധരൻ, കെ രാജഗോപാലൻ നായർ
- 103 ഭേദഗതി പ്രകാരം ഭേദഗതി ചെയ്ത അനുഛേദങ്ങൾ - അനുഛേദം 15,16
💯 104 ആം ഭരണഘടന ഭേദഗതി
- ആംഗ്ലോ ഇന്ത്യൻ പ്രതിനിധി കൾക്ക് ലോകസഭയിലും സംസ്ഥാന നിയമസഭകളിലും നിലവിലുണ്ടായിരുന്ന സംവരണം അവസാനിപ്പിച്ചു
- ആംഗ്ലോ ഇന്ത്യൻ സംവരണം അവസാനിപ്പിക്കുന്നത് - 2020 ജനുവരി 25
- ഭേദഗതിചെയ്ത് ആർട്ടിക്കിൾ 334
- പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് ലോകസഭയിലും സംസ്ഥാന നിയമസഭകളിലും സംവരണം പത്തു വർഷത്തേക്ക് കൂടി വർദ്ധിപ്പിച്ചു
- ഭേദഗതിബിൽ 126
- സംവരണം 2030 ജനുവരി വരെയാണ് ദീർഘിപ്പിച്ചത്
💯 105 ആം ഭരണഘടനാഭേദഗതി
- OBC പട്ടിക തയ്യാറാക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അധികാരം നൽകുന്ന ഭേദഗതി
- ഭേദഗതി ബിൽ 127
- സാമൂഹ്യനീതി ശാക്തീകരണ മന്ത്രി വിരേന്ദ്രകുമാർ 2021 ഓഗസ്റ്റ് 9ന് ലോകസഭയിൽ അവതരിപ്പിച്ചു
- പ്രസിഡന്റ് ഒപ്പുവെച്ചത് 2021 ഓഗസ്റ്റ് 18
0 Comments