DNA (Deoxyribonucleic acid)
➖➖➖➖➖➖➖
🔬 ജെയിംസ് വാട്സൺ , ഫ്രാൻസിസ് ക്രീക്ക് എന്നീ ശാസ്ത്രജ്ഞർ 1953 ൽ DNA യുടെ ചുറ്റുഗോവണി മാതൃക അവതരിപ്പിച്ചു
🧬 ഈ മാതൃക ശാസ്ത്ര ലോകത്ത് വലിയ സ്വീകാര്യത നേടുകയും 1962 ൽ അവർക്ക് നോബൽ സമ്മാനം ലഭിക്കുകയും ചെയ്തു
🧬 DNA യുടെ ചുറ്റു ഗോവണി മാതൃക നിർദേശിച്ചത് ജെയിംസ് വാട്സൺ , ഫ്രാൻസിസ് ക്രീക്ക്
🧬 ചുറ്റു ഗോവണി മാതൃക പ്രകാരം DNA തന്മാത്ര രണ്ട് ഇഴകൾ ചേർന്നതാണ്
🧬 പഞ്ചസാരയും ഫോസ്‌ഫേറ്റും ചേർന്നുള്ള രണ്ട് നെടിയ ഇഴകളും നൈട്രജൻ ബേസുകൾ ചേർന്നുള്ള പടികളുമുള്ള ഘടനയാണ് നിർദേശിക്കപ്പെട്ടത്
🧬 DNA തന്മാത്ര ന്യൂക്ലിയോടൈഡുകൾ എന്ന യൂണിറ്റുകൾ ചേർന്നാണുണ്ടാകുന്നത് . ഒരു പഞ്ചസാര തന്മാത്രയും ഒരു ഫോസ്‌ഫേറ്റ് തന്മാത്രയും ഒരു നൈട്രജൻ ബേസും ആണ് ഒരു ന്യൂക്ലിയോടൈഡിലുള്ളത് .
🧬 DNA യിൽ ഡീഓക്സി റൈബോസ് പഞ്ചസാരയാണുള്ളത്
🧬 നൈട്രജൻ അടങ്ങിയതും ക്ഷാരസ്വഭാവമുള്ളതുമായ തന്മാത്രകളാണ് നൈട്രജൻ ബേസുകൾ
🧬 അഡിനിൻ , തൈമിൻ , ഗ്വാനിൻ , സൈറ്റോസിൻ എന്നീ നാലുതരം നൈട്രജൻ ബേസുകൾ ഉള്ളതിനാൽ DNA യിൽ നാലുതരം ന്യൂക്ലിയോടൈഡുകൾ ഉണ്ട്
🧬 DNA യിൽ അഡിനിൻ തൈമിനുമായും ഗ്വാനിൻ സൈറ്റോസിനുമായും മാത്രമേ ജോഡി ചേരുകയുള്ളു
📌 RNA (Ribonucleic acid)
🔹DNA യെ പോലെത്തന്നെ മറ്റൊരു ന്യൂക്ലിക് ആസിഡാണ് RNA
🔹RNA യും ന്യൂക്ലിയോടൈഡുകൾ കൊണ്ടാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്
🔹RNA യിൽ കാണപ്പെടുന്നത് റൈബോസ് പഞ്ചസാരയാണ്
🔹തൈമിന് പകരം RNA യിൽ യുറാസിൽ എന്ന നൈട്രജൻ ബേസാണുള്ളത്
🔹ഭൂരിഭാഗം RNA കളിലും ഒരിഴ മാത്രമേയുള്ളു
0 Comments