മലയാളം പഠിക്കാം👍
എഴുതുമ്പോൾ തെറ്റാതെ എഴുതാം👍
( വൈദ്യശാസ്ത്രവുമായി ബന്ധമില്ലെങ്കിലും ഓരോ മലയാളിയും അറിഞ്ഞിരിക്കേണ്ടതല്ലേ ഇതൊക്കെ! )
തെറ്റ് ❌ ശരി✅
അങ്ങിനെ അങ്ങനെ
അടിമത്വം അടിമത്തം
അതാത് അതത്
അഥപതനം അധഃപതനം
അദ്യാപകൻ അധ്യാപകൻ
അനന്തിരവൻ അനന്തരവൻ
അനുഗ്രഹീതൻ അനുഗൃഹീതൻ
അപേക്ഷാത്തീയതി അപേക്ഷത്തീയതി
അല്ലങ്കിൽ അല്ലെങ്കിൽ
അവധാനത അവധാനം
അസ്തികൂടം അസ്ഥികൂടം
അസന്നിഗ്‌ദം അസന്ദിഗ്ദ്ധം
അസ്ഥിവാരം അസ്തിവാരം
ആണത്വം ആണത്തം
ആദ്യാവസാനം ആദ്യവസാനം
ആധുനീകരിക്കുക
ആധുനികീകരിക്കുക
ആവർത്തി ആവൃത്തി (ആവർത്തിക്കുക -ക്രിയ , ആവൃത്തി -നാമം )
ആവൃത്തിക്കുക ആവർത്തിക്കുക
ആസ്വാദ്യകരം ആസ്വാദ്യം
ആഴ്ചപതിപ്പ് ആഴ്ചപ്പതിപ്പ്
ഇങ്ങിനെ ഇങ്ങനെ
ഉത്‌ഘാടനം ഉദ്ഘാടനം
എങ്ങിനെ എങ്ങനെ
ഏകകണ്ഠേന ഐകകണ്ഠ്യേന/ ഏകകണ്ഠമായി
ഏകകണ്ഠ്യേന ഐകകണ്ഠ്യേന/ ഏകകണ്ഠമായി
ഐക്യമത്യം ഐകമത്യം
ഐശ്ചികം ഐച്ഛികം
ഓരോന്നുവീതം ഒന്നുവീതം / ഓരോന്ന്
ഓരോ പുസ്തകങ്ങളും ഓരോ പുസ്തകവും
കണ്ടുപിടുത്തം കണ്ടുപിടിത്തം
കയ്യക്ഷരം കൈയക്ഷരം
കയ്യാമം കൈയാമം
കയ്യെഴുത്ത് കൈയെഴുത്ത്
കവയത്രി കവയിത്രി
കളയിപ്പിക്കുക കളയിക്കുക
കാട്ടാളത്വം '' കാട്ടാളത്തം
കീഴ്‌കോടതി കീഴ്‌ക്കോടതി
കുടിശിഖ കുടിശ്ശിക
കുട്ടിത്വം കുട്ടിത്തം
കൈചിലവ് കൈച്ചെലവ്
ക്രിത്രിമം കൃത്രിമം
ഗൂഡാലോചന ഗൂഢാലോചന
ചിലവ് ചെലവ്
ചുമന്ന ചെമന്ന
ചുമര് ചുവര്
ചുമതലാബോധം ചുമതലബോധം
ചെങ്ങാത്തം ചങ്ങാത്തം
ചെയ്യിപ്പിക്കുക ചെയ്യിക്കുക
ജടം ജഡം
ജന്മിത്വം ജന്മിത്തം
തത്വം തത്ത്വം
തത്വമസി തത്ത്വമസി
തയാർ തയ്യാർ
തീപിടുത്തം തീപ്പിടിത്തം
തീയ്യതി തീയതി, തിയ്യതി
തെരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ്
ദിനപ്പത്രം ദിനപത്രം
ദിവസ്സേന ദിവസേന
ദൈന്യത ദൈന്യം
ദ്വിഭാര്യാത്വം ദ്വിഭാര്യത്വം
നിവർത്തി നിവൃത്തി ( നിവർത്തിക്കുക - ക്രിയ, നിവൃത്തി-നാമം)
നിവൃത്തിക്കുക നിവർത്തിക്കുക
പണ്ടുകാലം പണ്ട്
പരിതസ്ഥിതി പരിതഃസ്ഥിതി
പിന്നോക്കം പിന്നാക്കം
പുനഃപ്പരിശോധന പുനഃപരിശോധന
പ്രവർത്തി പ്രവൃത്തി (പ്രവർത്തിക്കുക-ക്രിയ, പ്രവൃത്തി-നാമം)
പ്രവൃത്തിക്കുക പ്രവർത്തിക്കുക
പ്രാരാബ്ദം പ്രാരബ്‌ധം
പ്രസ്ഥാവന പ്രസ്താവന
പ്രാസംഗികൻ. പ്രസംഗകൻ
ബഹുഭാര്യാത്വം ബഹുഭാര്യത്വം
മനഃസ്സാക്ഷി മനഃസാക്ഷി, മനസ്സാക്ഷി
മുഖാന്തിരം മുഖാന്തരം
മുതലാളിത്വം മുതലാളിത്തം
മുന്നോക്കം മുന്നാക്കം
യഥാകാലത്ത് യഥാകാലം
യാദൃശ്ചികം യാദൃച്ഛികം
രക്ഷകർത്താവ് രക്ഷാകർത്താവ്
രാഷ്ട്രീയപരമായ രാഷ്ട്രീയമായ
രാപ്പകൽ രാപകൽ
വളർച്ചാനിരക്ക് വളർച്ചനിരക്ക്
വിഡ്‌ഡിത്വം വിഡ്‌ഢിത്തം
വിഡ്‌ഢിത്വം വിഡ്‌ഢിത്തം
വിദ്യുശ്ചക്തി വിദ്യുച്ഛക്തി
ശുപാർശ ശിപാർശ
ശൃംഘല ശൃംഖല
സത്യാഗ്രഹം സത്യഗ്രഹം
സദാകാലവും സദാ, എക്കാലവും
സർവതോന്മുഖം സർവതോമുഖം
സാന്മാർഗികപരം സാന്മാർഗികം
സാമുദായികപരം സാമുദായികം
സാമൂഹികപരമായ സാമൂഹികമായ
സാമ്രാട്ട് സമ്രാട്ട്
സാമ്പത്തികപരമായ സാമ്പത്തികമായ
സൃഷ്ടാവ് സ്രഷ്ടാവ്
സ്വതവേ സ്വതേ
ഹാർദ്ദവം ഹാർദം
ഉദ്യോഗസ്ഥ ഭരണപരിഷ്കാര (ഔദ്യോഗിക ഭാഷ) വകുപ്പ്, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം,
0 Comments