_lഅന്തരീക്ഷം, ശിലകൾ, ഭൂരൂപങ്ങൾ_*
1. അന്തരീക്ഷം ഇല്ലെങ്കിൽ ആകാശത്തിന്റെ നിറം എന്താണ്?
🅰️ കറുപ്പ്
2. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം ഏതാണ്
🅰️ നൈട്രജൻ
3. ട്രോപോസ്ഫിയറിൽ നിന്നും സ്ട്രാറ്റോസ്ഫിയറിനെ വേർതിരിക്കുന്ന മേഖല ഏത്
🅰️ ട്രോപോ പാസ്
4. പ്രകാശസംശ്ലേഷണ സമയത്ത് ഓസോൺ പുറത്തു വിടുന്ന സസ്യം
🅰️ തുളസി
5. അയണോസ്ഫിയർ കാണപ്പെടുന്ന അന്തരീക്ഷ മണ്ഡലം
🅰️ തെർമോസ്ഫിയർ
6. സമുദ്രനിരപ്പിലെ ശരാശരി അന്തരീക്ഷ മർദ്ദം
🅰️1013.2 മില്ലിബാർ
7. ധ്രുവദീപ്തികൾ കാണപ്പെടുന്ന അന്തരീക്ഷ മണ്ഡലം
🅰️ തെർമോസ്ഫിയർ
8. താപനില ഏറ്റവും കുറവുള്ള അന്തരീക്ഷ പാളി
🅰️മിസോസ്ഫിയർ
9. മാനവരാശിയുടെ ഭവനം എന്നറിയപ്പെടുന്ന അന്തരീക്ഷ മണ്ഡലം
🅰️ ട്രോപ്പോസ്ഫിയർ
10. അറോറ ബോറിയാലിസ് എന്ന പ്രതിഭാസം സംഭവിക്കുന്ന അന്തരീക്ഷ പാളി
🅰️ അയനോസ്ഫിയർ/തെർമോസ്ഫിയർ
11. മാഗ്നയും ലാവയും തണുത്തുറന്നുണ്ടാകുന്ന ശിലകൾ ഏത്
🅰️ ആഗ്നേയ ശിലകൾ
12. ഹിമാലയം നിർമ്മിച്ചിരിക്കുന്ന ശിലകൾ
🅰️ അവസാദ ശിലകൾ
13. ചുണ്ണാമ്പ് ശിലകൾ കാണപ്പെടുന്ന ബോറ ഗുഹകൾ ഏത് സംസ്ഥാനത്താണ്
🅰️ ആന്ധ്രപ്രദേശ്
14. അടുക്കു ശിലകൾ എന്ന് അറിയപ്പെടുന്നത്
🅰️ അവസാദ ശിലകൾ
15. ഭൗമോപരിതലത്തിൽ വച്ച് ശിലകൾ പൊടിഞ്ഞു അവസാദങ്ങൾ ഉല്പാദിപ്പിക്കപ്പെടുന്ന പ്രക്രിയ
🅰️ അപക്ഷയം
16. ഏറ്റവും കൂടുതൽ കാണപ്പെടുന്ന വോൾക്കാനിക് ശിലകൾ ഏതാണ്
🅰️ ബസാൾട്ട് ശിലകൾ
17. ചെറുതും വലുതുമായ ധാതു തരികളുടെ മിശ്രണം കാണപ്പെടുന്ന ശിലകൾ ഏതാണ്
🅰️പോർഫിറിറ്റിക് ശിലകൾ
18. ഷിസ്റ്റ് ഏത് തരം ശിലക്ക് ഉദാഹരണമാണ്
🅰️ കായാന്തരിത ശില
19. മണൽക്കല്ല് ഏത് തരം ശിലക്ക് ഉദാഹരണമാണ്
🅰️ അവസാദ ശില
20. ചന്ദ്രക്കലയുടെ ആകൃതിയിൽ മരുഭൂമിയിൽ കാണപ്പെടുന്ന ഭൂരൂപം
🅰️ ബർക്കനുകൾ
21. സ്റ്റാലക്മൈറ്റുകളും സ്റ്റാലക്ടൈറ്റുകളും കൂടുതൽ വളരുന്നതോടുകൂടി അവ കൂടിച്ചേർന്ന് രൂപപ്പെടുന്ന ഭൂരൂപം
🅰️ സ്തംഭങ്ങൾ
22. ചുണ്ണാമ്പു കല്ലുകളുടെ പ്രധാന ഘടകം
🅰️ കാൽസ്യം കാർബണേറ്റ്
23. ചുഴറ്റി വീശുന്ന ശക്തമായ കാറ്റ് മരുഭൂമിയിലെ വരണ്ട മണൽ മണ്ണിനെ ഇളക്കിമാറ്റി മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്ന അപരധന പ്രവർത്തനത്തെ പറയുന്ന പേര്?
🅰️ ഡിഫ്ലേഷൻ
24. ഹിമാനികളുടെ അപരധന ഫലമായി രൂപം കൊള്ളുന്ന ചാരു കസേരയുടെ രൂപത്തിലുള്ള താഴ്വരകളെ വിളിക്കുന്ന പേര്?
🅰️ സിർക്ക്
25. ഹിമാനികൾ വഹിച്ചുകൊണ്ടു വരുന്ന അവസാദങ്ങൾ ഹിമ താഴ്വരയുടെ വിവിധ ഭാഗങ്ങളിൽ നിക്ഷേപിക്കപ്പെട്ട് രൂപം കൊള്ളുന്ന ഭൂരൂപങ്ങൾ
🅰️ മൊറൈനുകൾ
26. U രൂപ താഴ്വരകൾ രൂപം കൊള്ളുന്നതിന് കാരണമാകുന്ന ഭൂരൂപീകരണ സഹായി
🅰️ ഹിമാനികൾ
27. നദികൾ ഒഴുക്കി കൊണ്ടുവരുന്ന അവസാദങ്ങൾ നിക്ഷേപിക്കപ്പെട്ട് ത്രികോണാകൃതിയിൽ രൂപം കൊള്ളുന്ന ഭൂരൂപങ്ങൾ
🅰️ ഡെൽറ്റ
28. ശക്തമായ വീശുന്ന കാറ്റുകൾ വഹിച്ചു കൊണ്ടുവരുന്ന മണൽത്തരികളും മറ്റു ശിലാപദാർത്ഥങ്ങളും മരുഭൂമിയിൽ ഉയർന്നുനിൽക്കുന്ന ശിലകളിൽ നിരന്തരമായി ആഞ്ഞടിക്കുന്നതിൻ്റെ ഫലമായി ശിലകൾക്ക് തേയ്മാനം സംഭവിക്കുന്നു. കാറ്റിൻ്റെ ഈ അപരദന പ്രവർത്തനത്തിന് പറയുന്ന പേര്
🅰️ അപഘർഷണം
29. ഭൂരൂപീകരണ സഹായികൾ ശിലാവസ്തുക്കളെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് നീക്കിക്കൊണ്ടുപോകുന്ന പ്രക്രിയയെ പറയുന്ന പേര്
🅰️ അപരദനം
30. അപരദനത്തിലൂടെ നീക്കിക്കൊണ്ടുപോകുന്ന വസ്തുക്കൾ താഴ്ന്ന പ്രദേശങ്ങളിൽ നിക്ഷേപിക്കപ്പെടുന്ന പ്രക്രിയ
🅰️ നിക്ഷേപണം
0 Comments