*♦️🌟സ്ത്രീധന നിരോധന നിയമം♦️🌟*
♦️🌟സ്ത്രീധന നിരോധനനിയമം നിലവിൽ വന്നത് 1961 ജൂലൈ 1.
♦️🌟ഇന്ത്യൻ പാർലമെന്റിൽ ആദ്യത്തെ സംയുക്ത സമ്മേളനം ചേർന്നത് സ്ത്രീധനനിരോധനനിയമവുമായി ബന്ധപ്പെട്ടാണ്.
♦️🌟ഒരു പെൺകുട്ടി ഭർത്താവിന്റെ വീട്ടിൽ സ്ത്രീധനത്തെ സംബന്ധിച്ച വിഷയത്തിൽ 7 വർഷത്തിനുള്ളിൽ മരണപ്പെട്ടാൽ സ്ത്രീധനമരണം ആയി കണക്കാക്കുന്നു.
♦️🌟സ്ത്രീധനം ആവശ്യപ്പെട്ടാൽ ലഭിക്കുന്ന പരമാവധി ശിക്ഷ 2 വർഷം തടവും , 10000 രൂപ പിഴയും. ( മിനിമം ശിക്ഷ 6 മാസം തടവ് . )
♦️🌟സ്ത്രീധനം വാങ്ങുകയോ, കൊടുക്കുകയോ ചെയ്‌താൽ അനുഭവിക്കേണ്ട ശിക്ഷ 5 വർഷത്തിൽ കുറയാത്ത തടവും , 15000 രൂപ അല്ലെങ്കിൽ സ്ത്രീധനതുക ഏതാണോ വലുത് അത് പിഴ ആയി അടയ്ക്കണം.
♦️🌟 സ്ത്രീധനനിരോധനനിയമത്തിൽ 10 സെക്ഷൻസ് അടങ്ങിയിരിക്കുന്നു.
♦️🌟സ്ത്രീധനം ആവശ്യപ്പെടുന്നത് തെറ്റാണെന്നും അതുമായി ബന്ധപ്പെട്ട ശിക്ഷകളെക്കുറിച്ച് പ്രതിപ്പാദിക്കുന്ന സെക്ഷൻ : സെക്ഷൻ 4.
♦️🌟സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്‌താൽ ലഭിക്കുന്ന ശിക്ഷകളെക്കുറിച്ച് പ്രതിപ്പാദിക്കുന്ന സെക്ഷൻ : സെക്ഷൻ 3.
♦️🌟 സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനത്തിനെതിരെ നിലനിൽക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് ( IPC ) : വകുപ്പ് 498 എ.
♦️🌟സ്ത്രീധനത്തെ ചൊല്ലിയുള്ള മരണത്തിനെതിരെ നിലനിൽക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് : വകുപ്പ് 304 B.
♦️🌟സ്ത്രീധന നിരോധന നിയമപ്രകാരം കേസുകൾ ജാമ്യം ലഭിക്കാത്തതും , ഔട്ട് ഓഫ് കോർട്ട് സെറ്റിൽമെന്റ് സാധിക്കാത്തതുമാണ്.
0 Comments