*🤵 കൺഫ്യൂസിങ് ടോപ്പിക്സ് 🤵*
♦️ മസ്തിഷ്കം
♦️ കേന്ദ്ര നാഡീ വ്യവസ്ഥയുടെ ഭാഗമാണ് -മസ്തിഷ്കം
♦️ മസ്തിഷ്കം സംരക്ഷിക്കപ്പെട്ടിരിക്കുന്നത്- തലയോട്ടിനുള്ളിൽ
♦️ മസ്തിഷ്കത്തെ പൊതിഞ്ഞുള്ള മൂന്ന് സ്തരപാളികളോട് കൂടിയ ആവരണം- മെനിഞ്ചസ്
♦️ മെനിഞ്ചസിനുള്ളിൽ നിറഞ്ഞിരിക്കുന്ന ദ്രവം -സെറിബ്രോ സ്പൈനൽ ദ്രവം
♦️ ഏറ്റവും വലിയ ഭാഗം -സെറിബ്രം
♦️ മസ്തിഷ്കത്തിന്റെ ഏറ്റവും വലിയ രണ്ടാമത്തെ ഭാഗം- സെറിബല്ലം
♦️ സെറിബ്രത്തിന് പിന്നിൽ താഴെ രണ്ട് ദളങ്ങൾ ആയി കാണുന്ന ഭാഗം- സെറിബല്ലം
♦️ സെലിബ്രത്തിന് ചുവടെ സെറി ബെല്ലത്തോട് ചേർന്ന് ദണ്ഡ ആകൃതിയിൽ കാണുന്ന ഭാഗം- മെഡുല്ല ഒബ്ലാംഗേറ്റ
♦ സെറിബ്രത്തിന് താഴെയായി കാണപ്പെടുന്ന ഭാഗം- തലാമസ്
♦️ തലാമസിനു തൊട്ടു താഴെ കാണുന്ന ഭാഗം -ഹൈപ്പോതലാമസ്
♦️ ധാരാളം ചുളിവുകളും മടക്കുകളും കാണപ്പെടുന്ന ഭാഗം- സെറിബ്രം
♦️ ധാരാളം ചുളിവുകളും ചാലുകളും കാണപ്പെടുന്ന മസ്തിഷ്കഭാഗം- സെറിബല്ലം
♦️ സെറിബ്രത്തിന്റെ ചാരനിറമുള്ള പുറംഭാഗം -കോർട്ടക്സ്
♦️ സെറിബ്രത്തിന്റെ വെളുത്ത നിറമുള്ള ഉൾഭാഗം- മേഡുല്ല
♦️♦️ ധർമ്മങ്ങൾ
♦️♦️സെറിബ്രo
♦️ ചിന്ത,ബുദ്ധി,ഓർമ്മ,ഭാവന എന്നിവയുടെ കേന്ദ്രം
♦️ ഇന്ദ്രിയാനുഭവങ്ങൾ ഉളവാക്കുന്നു
♦️ ഐശ്ചിക ചലനങ്ങളെ നിയന്ത്രിക്കുന്നു
♦️ ♦️ സെറിബെല്ലം
♦️ പേശി പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് ശരീര തുലനനില പാലിക്കുന്നു
♦♦️ മെഡുല ഒബ്ലാംഗേറ്റ
♦️ ഹൃദയസ്പന്ദനം, ശ്വാസോച്ഛ്വാസം എന്ന് അനൈശ്ചിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു.
♦️♦️ തലാമസ്
♦️ സൈബ്രത്തിലേക്കും സെറി ബ്രത്തിൽ നിന്നുമുള്ള ആവേഗ പുന പ്രസരണ കേന്ദ്രം -തലാമസ്
♦️ ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആവേഗങ്ങളെ പരിശോധിച്ച് പ്രാധാന്യമുള്ളവയെ സെറിബ്രത്തി ലേക്ക് അയക്കുന്നു
♦️♦️ ഹൈപ്പോതലാമസ്
♦️ ആന്തരസമസ്ഥിതി പരിപാലനത്തിന് പ്രധാന പങ്കുവഹിക്കുന്നു
0 Comments