* ദുരന്തനിവാരണം
🔯 UN ജനറൽ അസംബ്ലി 1990 മുതൽ 2000 വരെയുള്ള കാലയളവിനെ 'ഇന്റർനാഷണൽ ഡെക്കേഡ് ഫോർ നാച്ചുറൽ ഡിസാസ്റ്റർ ഡിഡക്ഷൻ' ആയി പ്രഖ്യാപിച്ചു.
🔯 1999ൽ യുണൈറ്റഡ് നേഷൻസ് ഓഫീസ് ഫോർ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ എന്ന പ്രത്യേക വിഭാഗം രൂപവൽക്കരിച്ചു.
🌐 സ്വിറ്റ്സർലൻഡിലെ ജനീവയിൽ UN സെക്രട്ടറിയേറ്റിന്റെ ഭാഗമായാണ് ഈ വിഭാഗം പ്രവർത്തിക്കുന്നത്.
🔯 അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനമായി ആചരിക്കുന്നത് ഒക്ടോബർ 13ന് ആണ്. ( 1989 മുതൽ )
🔯 സാസക്കാവ അവാർഡ് ::
ലോകമെമ്പാടുമുള്ള ദുരന്ത ലഘൂകരണ പ്രവർത്തനങ്ങളെ അംഗീകരിക്കുന്നതിനും ആദരിക്കുന്നതിനുമായി ഐക്യരാഷ്ട്രസഭ 1986 മുതൽ ഏർപ്പെടുത്തിയ പുരസ്കാരം.
*⭕ഇന്ത്യൻ ദുരന്ത നിവാരണ അതോറിറ്റി ⭕*
🈯 *2005ലെ ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട്* പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി രൂപീകരിച്ചു.
🈯 പ്രധാനമന്ത്രിയാണ് ദേശീയ ദുരന്തനിവാരണ അതോറിറ്റി യുടെ ചെയർമാൻ
🈯 ഇന്ത്യയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി പ്രത്യേക വൈദഗ്ധ്യം നേടിയ സേനാംഗങ്ങളാണ് നാഷണൽ ഡിസാസ്റ്റർ റസ്പോൺസ് ഫോഴ്സ് ( NDRF )
👉🏻 NDRF ന്റെ ആസ്ഥാനം ഡൽഹിയാണ്.
👉🏻 2006 ലാണ് ഈ സേന പ്രവർത്തനം ആരംഭിക്കുന്നത്.
*⭕ കേരള ദുരന്തനിവാരണ അതോറിറ്റി ⭕*
🈳 ദേശീയ ദുരന്ത നിവാരണ ആക്ടിന്റെ ഭാഗമായി, സംസ്ഥാനത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് '2007 മെയ് 4' ന് രൂപംകൊണ്ട സംവിധാനമാണ് -- കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി ( KSDMA )
👉🏻 മുഖ്യമന്ത്രി ചെയർമാനും, റവന്യൂ മന്ത്രി വൈസ് ചെയർമാനും ആണ്.
👉🏻 CEO - ചീഫ് സെക്രട്ടറി
🈳 കേരള ദുരന്തനിവാരണ നയം നിലവിൽ വന്നത് 2010 ൽ ആണ്.
🈳 കേരള ദുരന്തനിവാരണ അതോറിറ്റിയുടെ ആസ്ഥാനം - ഒബ്സെർവറ്ററി ഹിൽ, തിരുവനന്തപുരം
🈳 1070, 1077 എന്നിവയാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ ഹെൽപ് ലൈൻ നമ്പറുകൾ.
*🚫അലെർട്ടുകൾ 🚫*
🟢Green - ശാന്തം
🟡Yellow - കാലാവസ്ഥയെ നിരീക്ഷിക്കണം
🟠Orange - അതീവ ജാഗ്രത
🔴Red - സുരക്ഷിത സ്ഥലത്തേക്ക് ഉടനെ തന്നെ മാറണം
0 Comments