1. ശബ്ദത്തെ കുറിച്ചുള്ള പഠനത്തിന് പറയുന്ന പേര്?
*എക്കൂസ്റ്റിക്ക്‌സ് (Acoustics)*
2. മനുഷ്യനിൽ ശബ്ദം പുറപ്പെടുവിക്കുന്ന തൊണ്ടെയിലെ ഭാഗം?
*ലാറിങ്ക്‌സ് (Larynx)*
3. ദ്രാവകങ്ങളിലൂടെയും വാതകങ്ങളിലൂടെയും ശബ്ദം കടന്നുപോകുബോൾ പ്രവഹിക്കുന്ന തരംഗങ്ങൾ?
*അനുദൈര്‍ഘ്യ തരംഗങ്ങൾ (Longitudinal Waves)*
4. ഏത് തരംഗങ്ങളായാണ് കട്ടിയുള്ള വസ്തുക്കളിലൂടെ ശബ്ദം കടന്നുപോകുന്നത്?
*അനുപ്രസ്ഥ (Transverse Waves), അനുദൈര്‍ഘ്യ തരംഗങ്ങളായി*
5. ശബ്ദമലിനീകരണം രേഖപ്പെടുത്തുന്ന യൂണിറ്റേത്?
*ഡെസിബെല്‍*
6. ശബ്ദം അളക്കാനുള്ള യൂണിറ്റ്?
*ഹെര്‍ട്ട്സ് (ആവൃത്തി രേഖപ്പെടുത്താൻ)*
7. വായുവിൽ ശബ്ദത്തിന്റെ വേഗത?
*340 മീറ്റര്‍/സെക്കന്‍റ്*
8. ജലത്തിലൂടെ ശബ്ദത്തിന്റെ വേഗത?
*1435 മീറ്റര്‍/സെക്കന്‍റ്*
9. തടിയിലൂടെ ശബ്ദത്തിന്റെ വേഗത?
*3850 മീ/സെ.*
10. ഇരുമ്പിലൂടെ ശബ്ദത്തിന്റെ വേഗത?
*5000 മീ/സെ.*
11. മനുഷ്യന്റെ ശ്രവണ പരിധി?
*20 ഹെര്‍ട്ട്സ് - 20,000 ഹെര്‍ട്ട്സ് വരെ*
12. മനുഷ്യന് കേൾക്കാവുന്ന മിതമായ ശബ്ദമേത്?
*3,000 ഹെർട്ട്സിലുള്ള പൂജ്യം ഡെസിബെല്‍ ശബ്ദം*
13. 20 ഹെർട്ട്സിനു താഴെയുള്ള ശബ്ദതരംഗങ്ങൾ അറിയപ്പെടുന്നത്?
*ഇന്‍ഫ്രാസോണിക്ക് ശബ്ദതരംഗങ്ങൾ*
14. 20,000 ഹെർട്ട്സിനു മുകളിലുള്ള ശബ്ദതരംഗങ്ങൾ?
*അൾട്രാസോണിക്ക്*
15. ശബ്ദത്തെക്കാൾ രണ്ടിരട്ടി വേഗതയുള്ളതിനെ പറയുന്ന പേര്?
*സൂപ്പര്‍സോണിക്ക്*
16. ശബ്ദത്തെക്കാൾ അഞ്ചിരട്ടി വേഗതയുള്ളതിനെ പറയുന്ന പേര്?
*ഹൈപ്പര്‍സോണിക്ക്*
17. ശബ്ദത്തിന്റെ പകുതി വേഗതയുള്ളതിനെ പറയുന്ന പേര്?
*സബ്‌സോണിക്ക്*
18. മാക്ക് നമ്പര്‍ (Mach Number) എന്തിന്റെ വേഗത അളക്കുന്ന യൂണിറ്റാണ്?
*വിമാനം, മിസൈൽ എന്നിവയുടെ*
19. 1 മാക്ക് നമ്പറിന്റെ വേഗത എത്ര?
*ശബ്ദത്തിന്റെ വായു വേഗത (340 മീ/സെ)*
20. തടസങ്ങൾ ഒഴുവാക്കാനും ഇരയെ പിടിക്കാനും ശബ്ദതരംഗങ്ങൾ ഉപയോഗിക്കുന്ന ജീവികൾ ഏവ?
*വവ്വാല്‍, ഡോൾഫിന്‍*
21. ശബ്ദപ്രതിഫലനത്തിന്റെ മകുടോദാഹരണമായി അറിയപ്പെടുന്ന മര്‍മരമണ്ഡപം (Whispering Gallery) എവിടെയാണ്?
*ലണ്ടനിലെ സെന്‍റ് പോൾ കത്തീഡ്രലില്‍*
22. കേൾക്കുന്ന ശബ്ദം എത്ര സമയമാണ് ചെവിയില്‍ തങ്ങി നില്‍ക്കുക?
*പത്തിലൊന്നു സെക്കന്‍റ് സമയം*
23. ശബ്ദത്തിന്റെ ഗ്രാഫിക്ക് ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ഉപകരണമേത്?
*ഓസിലോസ്‌ക്കോപ്പ്*
24. ആന്തരികാവയവങ്ങളുടെ നിരീക്ഷണത്തിനും, ചിത്രമെടുക്കാനുമുള്ള സംവിധാനമെന്താണ്?
*അൾട്രാസൗണ്ട് സ്കാനിങ്*
25. ചന്ദ്രനില്‍ ശബ്ദങ്ങൾ കേൾക്കാന്‍ കഴിയാത്തതെന്തു കൊണ്ട്?
*വായു ഇല്ലാത്തതിനാൽ (ശബ്ദത്തിന് സഞ്ചരിക്കാൻ മാധ്യമം ആവശ്യമാണ്)*
26. ശബ്ദപരീക്ഷണങ്ങൾക്ക് ഉപയോഗിക്കുന്ന ഉപകരണമേത്?
*സോണോമീറ്റർ*
27. ശബ്ദം വിവിധ വസ്തുക്കളില്‍ തട്ടി ആവര്‍ത്തിച്ചുണ്ടാവുന്ന പ്രതിഫലനം അറിയപ്പെടുന്നതെങ്ങിനെ?
*അനുരണനം (Reverberation)*
█║▌║▌║🅿️🆑®️Ⓜ║▌║▌║█
*TEAM🅿🆑®️ⓂADMINS*
28. ഒരേ ഉച്ചതയിലും, സ്ഥായിലുമുള്ള ശബ്ദങ്ങൾ രണ്ട് വൃത്യസ്ത സംഗീതോപകരണങ്ങളില്‍ നിന്നും പുറപ്പെടുമ്പോൾ അവയെ തിരിച്ചറിയാന്‍ സഹായിക്കുന്ന ശബ്ദത്തിന്റെ സവിശേഷതയെന്ത്?
*ടിംബർ*
29. കേൾവിക്ക് തകരാറുണ്ടാക്കുന്ന ശബ്ദപരിധിയേത്?
*120 ഡെസിബെലിനു മുകളിൽ*
30. പാര്‍പ്പിടമേഖലകളിലെ അനുവദനീയമായ ശബ്ദപരിധിയെത്ര?
*പകൽ 50 ഡെസിബെൽ, രാത്രി 40 ഡെസിബെൽ*
31. സമുദ്രത്തിന്റെ ആഴം അളക്കുന്നതിനുള്ള ഉപകരണം
*സോണാർ (മത്സൃക്കൂട്ടങ്ങളുടെ സ്ഥാനം തിരിച്ചറിയാനും കഴിയും)*
32. പ്രതിധ്വനിയെ കുറിച്ചുള്ള പഠനം?
*കാറ്റക്കോസ്റ്റിക്സ്*
33. ശബ്ദം ശ്രവിച്ച് സെക്കൻഡിന്റെ പത്തിലൊരു സമയത്തിനുള്ളിൽ അതേ ശബ്ദം ഒരു പ്രതലത്തില്‍ തട്ടി പ്രതിഫലിച്ച് വീണ്ടും കേൾക്കുമ്പോൾ അതിനെപറയുന്ന പേര്?
*പ്രതിധ്വനി (Echo)*
34. പല വസ്തുക്കളിൽ തട്ടി ആവർത്തിച്ച് പ്രതിഫലിക്കുന്ന ശബ്ദം?
*അനുരണനം (Reverberation)*
35. എന്താണ് ഡോപ്ലർ പ്രഭാവം?
*വിമാനത്തിന്റെയും അന്തർവാഹിനിയുടെയും വേഗത മനസിലാക്കുന്ന ശബ്ദ പ്രതിഭാസം.*
36. ഡോപ്ലർ പ്രഭാവം കണ്ടുപിടിച്ചത്?
*ക്രിസ്റ്റ്യൻ ഡോപ്ലർ*
37. ശബ്ദ തീവ്രത അളക്കുന്ന ഉപകരണം?
*ഓഡിയൊമീറ്റര്‍*
38. വാഹനവേഗം അളക്കുന്ന ഉപകരണം?
*സ്പീഡോമീറ്റർ*
39. നായയുടെ ശ്രവണപരിധി?
*67 ഹെർട്ട്സ് മുതൽ 45 കിലോ ഹെർട്ട്സ് വരെ*
40. വിമാനത്തിന്റെ വേഗത അളക്കുന്ന ഉപകരണം?
*ടാക്കോമീറ്റർ*
█║▌║▌║🅿️🆑®️Ⓜ║▌║▌║█
*TEAM🅿🆑®️ⓂADMINS*
*▶️ശബ്‌ദങ്ങളും തീവ്രതയും*⬇️⬇️⬇️
■ കഷ്ടിച്ചു കേൾക്കുവാന്‍ കഴിയുന്ന ശബ്ദം - *0-10 db (ഡെസിബെല്‍)*
■ ശ്വസനത്തിന്റെ ശബ്ദം - *10 db*
■ ക്ലോക്കിന്റെ സൂചിയുടെ ശബ്ദം - *30 db*
■ മനുഷ്യന്റെ ശബ്ദം - *60-65 db*
■ ടെലിഫോണ്‍ ബെല്‍ - *70 db*
■ ടെലിവിഷൻ - *75 db*
■ വാക്വം ക്ലീനര്‍ - *60-80 db*
■ മോട്ടോര്‍ സൈക്കിൾ - *70-80 db*
■ മോട്ടോര്‍ ഹോണ്‍ - *80 db*
■ സിംഹഗര്‍ജനം - *90 db*
■ ഇടിനാദം - *100-110 db*
■ വിമാനം - *120 db*
■ ചെവിക്ക് തകരാറ് - *120 db മുകളില്‍*
■ ജെറ്റ് വിമാനം - *120-140 db
0 Comments