കോവിഡ് മൂന്നാം തരംഗം ബ്രിട്ടനിൽ വ്യാപിക്കുന്നു !

കോവിഡ് മൂന്നാം തരംഗം ബ്രിട്ടനിൽ വ്യാപിക്കുന്നു !

ലോകത്തിന് ശുഭകരമായ വാർത്തയല്ല ഇപ്പോൾ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. ബ്രിട്ടനിൽ കോവിഡ് ഡെൽറ്റ വേരിയന്റ് കേസുകൾ ഒരാഴ്ചകൊണ്ട് 46% വർദ്ധിച്ചിരിക്കുകയാണ്. ഈയാഴ്ച പുതിയ കോവിഡ് ഡെൽറ്റാ വകഭേദം ബാധിച്ച 35,204 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ  ഈ പുതിയ വകഭേദത്തിലെ1,11,157 കേസുകൾ മൊത്തം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

ലണ്ടനിൽ 50 വയസ്സിനുമുകളിൽ പ്രായമുള്ള 83.1 % ആളുകൾക്ക് രണ്ടു ഡോസ് വാക്സിൻ നൽകിക്കഴിഞ്ഞു. ഇതോടൊപ്പം ബ്രിട്ടനിൽ കോവിഡ് രണ്ടാം തരംഗം ഇപ്പോഴും ശക്തമായ തിരിച്ചുവരവും നടത്തുകയാണ്. തുടർച്ചയായ മൂന്നാം ദിവസവും 15000 ത്തിനുമുകളി ലാണ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. മരണനിരക്ക് വളരെ കുറവാണ്. ഇന്നലെ 18 പേരാണ് കോവിഡ് മൂലം മരിച്ചത്. 

ഇന്ത്യയിൽ കോവിഡ് ഡെൽറ്റാ വകഭേദത്തിൻ്റെ 50 കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏറ്റവും കൂടുതൽ 21 കേസുകൾ മഹാരഷ്ട്രയിലും തമിഴ് നാട് 9 ,മദ്ധ്യപ്രദേശ് 7 , കേരളം 3 ,ഗുജറാത്ത്,പ ഞ്ചാബ് ഇന്നിവിടങ്ങളിൽ 2 വീതവും ,ഒറീസ്സ,ആന്ധ്ര, ജമ്മു കാശ്മീർ,കർണ്ണാടക,രാജസ്ഥാൻ എന്നിവിടങ്ങളിൽ ഓരോ കേസ് വീതവുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

പുതിയ കോവിഡ് വകഭേദം വ്യാപിക്കുന്നതിനെതിരേ ശക്തമായ മുൻകരുതലെടുക്കണമെന്ന മുന്നറിയിപ്പ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിക്കഴിഞ്ഞു.

നമ്മൾ കൂടുതൽ ജാഗരൂകരാകേണ്ടിയിരിക്കുന്നു. വാക്സിനേഷൻ മാത്രമല്ല നമ്മുടെ മുൻകരുതലും ഇക്കാര്യത്തിൽ വളരെ അത്യാവശ്യമായിരിക്കുന്നു.
(DBH) 
Prakash Nair Melila(facebook)

Post a Comment

0 Comments