10-ാം ക്ലാസ് പൊതു പ്രാഥമിക പരീക്ഷ- അഞ്ചാം ഘട്ടം.

10-ാം ക്ലാസ് പൊതു പ്രാഥമിക പരീക്ഷ- അഞ്ചാം ഘട്ടം.

10-ാം ക്ലാസുവരെ അടിസ്ഥാന യോഗ്യതയുള്ള തസ്തികകൾക്കു നാലുഘട്ടങ്ങളിലായി നടത്തിയ പൊതുപ്രാഥമിക പരീക്ഷയ്ക്ക് കമ്മീഷൻ ഉത്തരവായിട്ടുള്ള നിശ്ചിത കാരണങ്ങളാൽ ഹാജരാകാത്ത ഉദ്യോഗാർത്ഥികളിൽ 2021 മാർച്ച് 15 വരെ ആവശ്യമായ രേഖകൾ സഹിതം
(അഡ്മിഷൻ ടിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, കോവിഡ് പോസിറ്റീവ് സർട്ടിഫിക്കറ്റ് മുതലായവ) അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്കുവേണ്ടി മാത്രമായി 2021 ജൂലായ് 3ന് അഞ്ചാംഘട്ട പരീക്ഷ നടത്തുന്നു. അഡ്മിഷൻ ടിക്കറ്റുകൾ 2021 ജൂൺ 15 മുതൽ ഈ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാകുന്നതാണ്. 2021 ജൂൺ 25 വരെ അഡ്മിഷൻ ടിക്കറ്റ് ലഭിക്കാത്തവർ 9446445483, 0471-2546260, 0471-2546246 എന്നീ നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്.
2021 മാർച്ച് 15ന് ശേഷം ലഭിച്ച അപേക്ഷകൾ, മതിയായ രേഖകൾ ഹാജരാക്കാത്ത അപേക്ഷകൾ എന്നിവ നിരുപാധികം നിരസിച്ചതിനാൽ ഇവർക്ക് പ്രത്യേക അറിയിപ്പ് നൽകുന്നതല്ല.

Post a Comment

0 Comments