ഇന്ത്യയിലെ അണക്കെട്ടുകൾ
#indian_Dam
🔹അണക്കെട്ടുകളെ ഭാരതത്തിലെ ക്ഷേത്രങ്ങൾ എന്ന് വിശേഷിപ്പിച്ചത്
✅ജവഹർലാൽ നെഹ്റു
🔹ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ട്
✅ഗ്രാന്റ് അണക്കെട്ട്
🔹ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്ദേശ നദീതട പദ്ധതി
✅ദാമോദർ നദീതട പദ്ധതി
🔹ദാമോദർ നദീതട പദ്ധതി നിലവിൽ വന്ന വർഷം
✅1948 ജൂലൈ 7
🔹അമേരിക്കയിലെ ടെന്നസിവാലി അതോറിറ്റിയുടെ മാതൃകയിലുള്ള നദീതട പദ്ധതി
✅ദാമോദർ വാലി
🔹ദാമോദർവാലി പദ്ധതിയുടെ ഭാഗമായ ആദ്യ അണക്കെട്ട്
✅തില്ലയ്യ അണക്കെട്ട്
🔹തില്ലയ്യ അണക്കെട്ട് നിർമ്മിക്കുന്നത്
✅ബരാക്കർനദി (ദാമോദറിന്റെ പോഷകനദി)
🔹ദാമോദർ നദീതട പദ്ധതിയുടെ ഗുണഭോക്താക്കളായ സംസ്ഥാന ങ്ങൾ
✅ജാർഖണ്ഡ്, പശ്ചിമ ബംഗാൾ
🔹രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങൾക്കു പ്രയോജനം ലഭിക്കുന്ന വിവധോദ്ദേശ പദ്ധതി
✅ചംബൽ നദി പദ്ധതി
🔹ഗാന്ധിസാഗർ ഡാം,റാണാപ്രതാപ് സാഗർ ഡാം, ജവഹർ സാഗർ ഡാം, കോട്ട തടയണ എന്നിവ ചേരുന്ന വിവിധോദ്ദേശ പദ്ധതി
✅ചംബൽ നദീതട പദ്ധതി
🔹ചംബൽ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ആദ്യ അണക്കെട്ട്
✅ഗാന്ധി സാഗർ ഡാം
🔹ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ അണക്കെട്ട്
✅ഹിരാക്കുഡ്
🔹ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്
✅തെഹ്‌രി (ഭഗീരഥിനദി, ഉത്തരാഖണ്ഡ്)
🔹ഇന്ത്യയിലെ ഉയരം കൂടിയ രണ്ടാമത്തെ അണക്കെട്ട്
✅ഭക്രാനംഗൽ
🔹ഭക്രാനംഗൽ പദ്ധതിയുടെ ഭാഗമായ 2 അണക്കെട്ടുകൾ
✅ഭക്രാ , നംഗൽ
🔹ഭക്രഅണക്കെട്ട് രൂപം കൊടുക്കുന്ന തടാകമാണ്
✅ഗോവിന്ദ് സാഗർ
🔹ഭക്രാനംഗൽ അണക്കെട്ട് സ്ഥിതിചെയ്യുന്ന നദി
✅സത്‌ലജ്
🔹രാജസ്ഥാന്റെ വടക്കു പടിഞ്ഞാറൻ പ്രദേശങ്ങളിൽ ജലസേചനം ലഭ്യമാക്കാനുള്ള പദ്ധതി
✅ഇന്ദിരാഗാന്ധി കനാൽ
🔹ആന്ധ്രപ്രദേശിൽ കൃഷ്ണ നദിക്കു കുറുകെ നിർമ്മിച്ചിരിക്കുന്ന അണക്കെട്ട്
✅നാഗാർജുന സാഗർ
🔹പ്രാചീന ബുദ്ധമത പണ്ഡിതനായ നാഗാർജുനന്റെ നാമധേയത്തിലുള്ള അണക്കെട്ട്
✅നാഗാർജുന സാഗർ
🔹നർമ്മദയിലെയും പോഷക നദികളിലെയും ജല സേചന വൈദ്യുതോൽപ്പാദന സാധ്യതകൾ ചൂഷണം ചെയ്യുന്നവിവിധോദ്ദേശ്യ പദ്ധതികൾ
✅സർദാർ സരോവർ
🔹കൃഷ്ണ രാജസാഗർ ഡാമിന്റെ മറ്റൊരു പേര്
✅വിശ്വേശരയ്യ ഡാം
🔹ഇന്ത്യയുടെയും നേപ്പാളിന്റെയും സംയുക്ത വിവിധോദ്ദേശ്യ പദ്ധതികൾ
✅കോസി പദ്ധതി,ഗ്യാണ്ട്ക് പദ്ധതി
🔹ഇന്ത്യയിലെ ആദ്യ റബ്ബർ ഡാം
✅ആന്ധ്രപ്രദേശിലെ ജൻജവതി നദിയിൽ
0 Comments