ബഹിരാകാശ രംഗത്ത് ഇന്ത്യ!!ഇന്ത്യയും ബഹിരാകാശവും.

!!ബഹിരാകാശ രംഗത്ത് ഇന്ത്യ!!

ഇന്ത്യയും ബഹിരാകാശവും 


★ 1969 -ലാണ്‌ ഇന്ത്യന്‍ ബഹിരാകാശ പര്യവേക്ഷണ സ്ഥാപനം (ISRO - ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ) സ്ഥാപിതമായത്‌. ബാംഗ്ലൂരിലെ അന്തരീക്ഷ് ഭവനാണ്‌ ഐ.എസ്‌. ആര്‍.ഒ. യുടെ ആസ്ഥാന മന്ദിരം.


★ തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം (TERLS - Thumba Equatorial Rocket Launching Station) സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരത്താണ്. 1963 നവംബർ 21 നാണ് തുമ്പയിൽ നിന്ന് ആദ്യത്തെ റോക്കറ്റ് വിക്ഷേപിച്ചത്. 'നിക്കി-അപ്പാച്ചെ' യാണ് തുമ്പയിൽ നിന്നും ആദ്യമായി വിക്ഷേപിച്ച റോക്കറ്റ്. തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം 1968 ഫെബ്രുവരി 2 -ന് ഇന്ത്യ ഐക്യരാഷ്ട്രസഭയ്ക്കു സമർപ്പിച്ചു.

★ ഇന്ത്യയിലെ ആദ്യത്തെ കൃത്രിമ ഉപഗ്രഹമാണ് ആര്യഭട്ട. ഇത് 1975 ഏപ്രിൽ 19 -ന് സോവിയറ്റ് യൂണിയന്റെ വോൾഗോ ഗ്രാഡിൽ ലോഞ്ച് സ്റ്റേഷനിൽ  നിന്നും വിക്ഷേപിച്ചു.

★ ഭാസ്‌കര -1 ഇന്ത്യയുടെ ആദ്യത്തെ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ്. ഇന്ത്യയുടെ  രണ്ടാമത്തെ കൃത്രിമ ഉപഗ്രഹം ഇതുതന്നെ.

★ ആപ്പിൾ (APPLE) 1981 ജൂൺ 19 -ന് ഫ്രഞ്ച് ഗയാനയിലെ കൗറുവിൽ നിന്നും വിക്ഷേപിച്ചു. ഇതൊരു വാർത്താവിനിമയ ഉപഗ്രഹമാണ്.

★ റിമോട്ട് സെൻസിംഗ് സാറ്റലൈറ്റ് ഓഫ് ഇന്ത്യ, ഐ.ആർ‌.എസ് - 1 എ, 1988 മാർച്ചിൽ വിക്ഷേപിച്ചു.

★ കാലാവസ്ഥാ പഠനത്തിനു മാത്രമായി വിക്ഷേപിച്ച കൽപ്പന I ഇന്ത്യയുടെ കൃത്രിമ ഉപഗ്രഹമാണ്.

★ ഇന്ത്യ വിക്ഷേപിച്ച ഏറ്റവും ഭാരം കൂടിയ ഉപഗ്രഹമാണ് ഇൻസാറ്റ് -4എ.

★ ഇന്ത്യയിലെ ഏക ഉപഗ്രഹ വിക്ഷേപണ കേന്ദ്രം ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലാണ് സ്ഥിതിചെയ്യുന്നത്. ഇതിനെ ഇന്ത്യയുടെ ബഹിരാകാശ തുറമുഖം എന്ന് വിളിക്കുന്നു.

★ ശ്രീഹരിക്കോട്ടയിലെ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തിന്റെ പേര് 'സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രം' എന്നാണ്. 2002 ലാണ് ഇതിന് ഈ പേര് ലഭിച്ചത്.

★ ആന്ധ്രയുടെ തീരത്ത് ബംഗാൾ ഉൾക്കടലിനടുത്തുള്ള ഒരു ദ്വീപാണ് ശ്രീഹരിക്കോട്ട. ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 1971 ഒക്ടോബറിൽ മൂന്ന് രോഹിണി റോക്കറ്റുകൾ വിക്ഷേപിച്ചുകൊണ്ട് ശ്രീഹരിക്കോട്ട പ്രവർത്തനം ആരംഭിച്ചു. 

★ ബംഗാൾ
 ഉൾക്കടലിനടുത്തുള്ള ഒറീസ തീരത്ത് ചണ്ഡിപൂരിൽ സ്ഥിതിചെയ്യുന്ന ഒരു മിസൈൽ പരീക്ഷണ കേന്ദ്രമാണ് വീലർ ദ്വീപ്.

★ വിദ്യാഭ്യാസ ഉപഗ്രഹമായ എഡ്യൂസാറ്റ് 2004 സെപ്റ്റംബർ 20 -ന് ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ചു.

★ ഇന്ത്യയുടെ ആദ്യത്തെ സമ്പൂര്‍ണ കാലാവസ്ഥാപഠന ഉപഗ്രഹമാണ്‌ കല്പന -1. 2002 സെപ്റ്റംബറിൽ വിക്ഷേപിച്ച ഉപഗ്രഹം മെറ്റ്‌സാറ്റ്‌ എന്നാണ്‌ തുടക്കത്തില്‍ അറിയപ്പെട്ടത്‌.

★ നാല്‌ ഉപഗ്രഹങ്ങളെ ആദ്യമായി ഭ്രമണപഥത്തിലെത്തിച്ച ഇന്ത്യയുടെ വിക്ഷേപണ വാഹനമാണ്‌ പി.എസ്‌.എല്‍.വി. സി-7. 2007, ജനവരി 10 -ന്‌ ശ്രീഹരിക്കോട്ടയില്‍ നിന്നായിരുന്നു വിക്ഷേപണം.

★ ഭ്രമണപഥത്തില്‍ നിന്ന്‌ വീണ്ടെടുക്കാന്‍ കഴിയുന്ന ഉപഗ്രഹമായ എസ്‌.ആര്‍.ഇ -1-ഉം (SRE - Satellite Recovery Experiment) വിക്ഷേപിച്ചവയില്‍പ്പെടുന്നു. ഇന്ത്യയുടെ ഇത്തരത്തിലുള്ള ആദ്യ ഉപഗ്രഹമാണിത്.

★ എസ്.ആർ.ഇ. ഐ -നു പുറമെ, കാർട്ടോസാറ്റ്-2, അർജന്റീനയുടെ നാനോ സാറ്റലൈറ്റായ പെഹ്വൻ സാറ്റ്-1, ഇൻഡൊനേഷ്യയുടെ  ലാപാന്‍ ട്യൂബ്‌ സാറ്റ് എന്നിവയും പി.എസ്‌.എല്‍.വി. സി-7. ഭ്രമണപഥത്തിൽ എത്തിച്ചവയിൽപ്പെടുന്നു.

★ ബഹിരാകാശസഞ്ചാരം നടത്തിയ ആദ്യത്തെ ഇന്ത്യക്കാരനാണ് രാകേഷ് ശർമ്മ, ലോകത്തിലെ 138-മത്തെ ബഹിരാകാശസഞ്ചാരിയാണ്.

★ ഇന്ത്യയുടെ യശസ്സുയര്‍ത്തിയ വനിതാ ബഹിരാകാശ സഞ്ചാരികളാണ്‌ കല്പനാ ചൗളയും, സുനിതാ വില്യംസും. ഇരുവരും ഇന്ത്യന്‍ വംശജരും അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്തവരുമാണ്‌. 

!!ബഹിരാകാശത്ത് ഇന്ത്യയുടെ നേട്ടങ്ങൾ!!


മംഗൾയാൻ (Mars Orbiter Mission)

ഇന്ത്യയുടെ ആദ്യത്തെ ചൊവ്വ പര്യവേക്ഷണ ദൗത്യം മംഗൾയാൻയാണ്. 2013 നവംബർ 5 -ന് പി.എസ്‌.എല്‍.വി.സി-25 എന്ന റോക്കറ്റിലാണ് വിക്ഷേപിച്ചത്. ഇന്ത്യയുടെ സ്പേസ് ഹാർബറായ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് മംഗൾയാൻ കുതിച്ചുയർന്നത്. 2014 സെപ്റ്റംബർ 24 -ന്  ചൊവ്വയുടെ ഭ്രമണ പഥത്തിലെത്തി. വിക്ഷേപണത്തിന്റെ പ്രധാന ലക്ഷ്യം ചൊവ്വയിലെ മീതൈൽ സാന്നിധ്യം പഠിക്കുക എന്നതാണ്.

!!ചന്ദ്രയാന്‍!!

ഇന്ത്യയുടെ ആദ്യത്തെ ചന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ -1 2008 ഒക്നോബര്‍ 22 -ന്‌ രാവിലെ 6.22ന്‌ ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ സ്പേസ്‌ സെന്‍ററില്‍ നിന്നാണ്‌ വിക്ഷേപിച്ചത്‌. പി.എസ്‌.എല്‍.വി.സി -11 വാഹനത്തിലായിരുന്നു വിക്ഷേപണം. 2008 നവംബര്‍ 8 -ന്‌ വാഹനം ചന്ദ്രനു ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തി. 386 കോടിയോളം രൂപയാണ്‌ പദ്ധതിയുടെ ആകെ ചെലവ്‌. 1,380 കിലോഗ്രാമായിരുന്നു ഉപഗ്രഹത്തിന്റെ ഭാരം.

2008 നവംബര്‍ 14 -ന്‌ ചന്ദ്രോപരിതലം പഠിക്കാനുള്ള ഭാഗം (Moon Impact Probe) ചന്ദ്രയാനില്‍ നിന്നും വേര്‍പെട്ട്‌ ചന്ദ്രനില്‍ പതിച്ചു. ഇതോടെ ചന്ദ്രനില്‍ പതാക പാറിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. സന്ദേശങ്ങൾ ലഭിക്കാതായതിനെത്തുടര്‍ന്ന്‌ 2009 ആഗസ്ത്‌ 29 -ന്‌ ചന്ദ്രയാന്‍ ദൗത്യം ഉപേക്ഷിച്ചതായി ഐ.എസ്‌.ആര്‍.ഒ. പ്രസ്താവിച്ചു. മയില്‍സ്വാമി അണ്ണാദുരൈ ആയിരുന്നു ചന്ദ്രയാന്‍ -1ന്റെ പ്രോജക്ട്‌ ഡയറക്ടര്‍.

!ആന്‍ട്രിക്സ് കോര്‍പ്പറേഷന്‍!

ഇന്ത്യന്‍ ബഹിരാകാശ വകുപ്പിന്റെ വാണിജ്യസ്ഥാപനമാണ്‌ ആന്‍ട്രിക്സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌. 1999 -ല്‍ സ്ഥാപിതമായി. പൂര്‍ണമായ തോതില്‍ ഇന്ത്യ വാണിജ്യാടിസ്ഥാനത്തില്‍ വിക്ഷേപണം നടത്തിയത്‌ 2007 ഏപ്രില്‍ 23 -നാണ്‌. പി.എസ്‌.എല്‍.വി.സി 8 -ന്റെ സഹായത്തോടെ ഇറ്റാലിയന്‍ ഉപഗ്രഹമായ എജില്‍ ഭ്രമണപഥത്തിലെത്തിച്ചു. വാണിജ്യവിക്ഷേപണം നടത്തുന്ന അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യ.

!പി.എസ്‌.എല്‍.വി.സി -9!

പത്ത്‌ ഉപഗ്രഹങ്ങൾ ഒരുമിച്ച്‌ വിക്ഷേപിച്ച്‌ 2008 ഏപ്രില്‍ 28 -ന് ഇന്ത്യ ചരിത്രം സൃഷ്ടിച്ചു. ശ്രീഹരിക്കോട്ടയില്‍ നിന്നും വിക്ഷേപിച്ച പി.എസ്‌.എല്‍.വി.സി-9 ഇന്ത്യയുടെ രണ്ടും, മറ്റു രാജ്യങ്ങളുടെ എട്ടും ഉപഗ്രഹങ്ങളെയാണ്‌ ഒരുമിച്ച്‌ ഭ്രമണപഥത്തിലെത്തിച്ചത്.

!!ആവർത്തിക്കുന്ന ചോദ്യങ്ങൾ!!


★ ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ പിതാവ്‌❓
വിക്രം സാരാഭായ്‌

★ ഇന്ത്യയില്‍ ബഹിരാകാശ വകുപ്പ്‌ നിലവില്‍ വന്ന വര്‍ഷം❓
1972 ജൂണ്‍

★ ISRO നിലവില്‍ വന്ന വര്‍ഷം❓
1969 ജൂണ്‍ 15

★ ISRO യുടെ ആസ്ഥാനം❓ബംഗളൂരു

★ ISRO യുടെ ആസ്ഥാന മന്ദിരം അറിയപ്പെടുന്നത്‌❓
അന്തരീക്ഷ് ഭവന്‍

★ ഇന്ത്യ വിക്ഷേപിച്ച ആദ്യ റോക്കറ്റ്‌❓
നൈക്ക്‌ അപ്പാച്ചേ

★ ബഹിരാകാശത്ത്‌ എത്തിയ ആദ്യ ഇന്ത്യക്കാരന്‍❓
രാകേഷ്‌ ശര്‍മ്മ

★ രാകേഷ്‌ ശര്‍മ്മ ബഹിരാകാശത്ത്‌ എത്തിയ വര്‍ഷം❓
1984

★ രാകേഷ്‌ ശര്‍മ്മ ബഹിരാകാശത്തെത്തിയ വാഹനം❓
സോയുസ്‌ ടി 11

★ ഏതു രാജ്യത്തിന്റെ സഹായത്തോടുകൂടിയാണ്‌ ഇന്ത്യ സോയുസ്‌, ടി-11 നിര്‍മ്മിച്ചത്‌❓
റഷ്യ

★ ബഹിരാകാശത്ത്‌ എത്തിയ എത്രാമത്തെ സഞ്ചാരിയാണ്‌ രാകേഷ്‌ ശര്‍മ്മ❓
138

★ സമുദ്രപഠനങ്ങള്‍ക്കുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹം❓
ഓഷന്‍ സാറ്റ്‌ 1

★ ഇന്ത്യയുടെ ബഹിരാകാശ തുറമുഖം അറിയപ്പെടുന്നത്‌❓
ശ്രീഹരിക്കോട്ട

★ 'ശ്രീഹരിക്കോട്ട' സ്ഥിതിചെയ്യുന്നത്❓ ആന്ധ്രാപ്രദേശ്‌

★ പുലിക്കട്ട് തടാകത്തെയും ബംഗാള്‍ ഉൾക്കടലിനെയും വേര്‍തിരിക്കുന്നത്‌❓ ശ്രീഹരിക്കോട്ട

★ ISRO യുടെ ഉപഗ്രഹവിക്ഷേപണ കേന്ദ്രമായ 'സതീഷ്‌ ധവാന്‍ സ്പേസ്‌ സെന്റര്‍' സ്ഥിതിചെയുന്നത്‌❓
ശ്രീഹരിക്കോട്ട

★ ഇന്ത്യന്‍ ബഹിരാകാശ വകുപ്പിന്റെ വാണിജ്യ സ്ഥാപനം❓
ആന്‍ട്രിക്സ്‌ കോര്‍പ്പറേഷന്‍

★ ഇന്ത്യയുടെ ആദ്യത്തെ ചാന്ദ്രപര്യവേക്ഷണ സംഘം❓ ചന്ദ്രയാന്‍

★ ചന്ദ്രയാന്‍ 1 വിക്ഷേപിച്ച വര്‍ഷം❓
2008 ഒക്ടോബര്‍ 22

★ ചന്ദ്രയാന്‍ 1 ന്റെ Project Director ആരായിരുന്നു❓
എം. അണ്ണാദുരൈ

★ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ സ്വന്തം പേടകം എത്തിച്ച അഞ്ചാമത്തെ രാജ്യം❓
ഇന്ത്യ

★ ഭൂപടങ്ങളും വിഭവഭൂപടങ്ങളും തയ്യാറാക്കാന്‍ സഹായിക്കുന്ന ഇന്ത്യന്‍ കൃത്രിമോപഗ്രങ്ങളാണ്‌❓
കാര്‍ട്ടോസാറ്റ്‌ 1, റിസോഴ്സ്‌ സാറ്റ്‌ 1

★ ബഹിരാകാശത്ത്‌ എത്തിയ ആദ്യ ഇന്ത്യന്‍ വനിത❓
കല്‍പ്പന ചൗള

★ 'അകാലത്തില്‍ പൊലിഞ്ഞ നക്ഷത്രം' എന്ന്‌ അമേരിക്കന്‍ പത്രങ്ങള്‍ വിശേഷിപ്പിച്ചതാരെ❓
കല്‍പ്പന ചൗള

★ കല്‍പ്പന ചൗള അന്തരിച്ച വര്‍ഷം❓
2003

★ ബഹിരാകാശത്ത്‌ കൂടുതല്‍ കാലം ചെലവഴിച്ച ഇന്ത്യൻ വനിത❓
സുനിത വില്യംസ്

Post a Comment

0 Comments