*📚തെരഞ്ഞെടുത്ത ചോദ്യങ്ങൾ LDC SPECIAL*
*🟢ഇന്ത്യയെ വടക്കേ ഇന്ത്യയെന്നും തെക്കേ ഇന്ത്യയെന്നും വേർതിരിക്കുന്ന നദി*
നർമ്മദ
*🟢താർ മരുഭൂമിയിലൂടെ ഒഴുകുന്ന നദി*
ലൂണി
*🟢 ഈജിപ്തിനെ നൈലിന്റെ ദാനം എന്ന് വിശേഷിപ്പിച്ചത് ആര്*
ഹെറോഡോട്ടസ്
*🟢 ആഫ്രിക്കയിലെ നീളം കൂടിയ രണ്ടാമത്തെ നദി ഏത്*
കോംഗോ
*🟢 ഇന്ത്യയിലെ ഏറ്റവും വലിയ ലവണ തടാകം*
ചിൽക്ക
*🟢 ജമ്മുകാശ്മീരിൽ സ്ഥിതി ചെയ്യുന്ന ശുദ്ധജല തടാകം*
വൂളാർ
*🟢 ജോഗ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം*
കർണ്ണാടക
*🟢 നൈൽ നദി പതിക്കുന്നത് എവിടെയാണ്*
മെഡിറ്ററേനിയൻകടൽ
*🟢 നർമ്മദ ബച്ചാവോ ആന്തോളന് നേതൃത്വം നൽകിയ പരിസ്ഥിതി പ്രവർത്തക*
മേധാപട്കർ
*🟢 Jewel in the crown of Kashmir എന്നറിയപ്പെടുന്ന തടാകം*
ദാൽ
*🟢 ലോകത്ത് ഏറ്റവും കൂടുതൽ രാജ്യങ്ങളിലൂടെ ഒഴുകുന്ന നദി*
ഡാന്യൂബ്
*🟢 വടക്കേ അമേരിക്കയിലെ ഏറ്റവും നീളം കൂടിയ നദി*
മിസിസ്സിപ്പി
*🟢 ചൈനയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി*
ഹൊയാങ്ഹോ
*🟢 ഡൽഹി ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്*
യമുന
*🟢 വടക്ക്-കിഴക്കൻ ഇത്യയിലെ ഏറ്റവും വലിയ തടാകം*
ലോക്തക്
*🟢തടാകങ്ങളെക്കുറിച്ചുള്ള പഠനം*
ലിംനോളജി
*🟢 ഇന്ത്യയിൽ ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന നദി*
നർമ്മദ
*🟢 മധ്യപ്രദേശിലെ മുൻ തായ് പീഠഭൂമിയിൽ നിന്ന് ഉത്ഭവിക്കുന്ന നദി*
താപ്തി
*🟢 അലഹബാദ് പട്ടണം സ്ഥിതി ചെയ്യുന്ന നദീതീരം*
ഗംഗ
*🟢 ആമസോൺ നദി പതിക്കുന്നത് ഏത് സമുദ്രത്തിലാണ്*
അറ്റ്ലാന്റിക്
*🟢ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി*
നൈൽ
*🟢റഷ്യയുടെ ദേശീയ നദി എന്നറിയപ്പെടുന്നത്*
വോൾഗ
*🟢കൻഹ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന നദീതീരം*
നർമ്മദ
*🟢ഭൂമധ്യരേഖയെ രണ്ട് തവണ മുറിച്ച് കടക്കുന്ന നദി*
കോംഗോ
*🟢കൽക്കരി നദി എന്നറിയപ്പെടുന്നത്*
റൈൻനദി
0 Comments