പിരമിഡ് short note


*..............പിരമിഡ്..............*


```ആയിരക്കണക്കിന് അടിമകൾ രാവും പകലും അധ്വാനിച്ച്, റോളർ തടികളിൽ കല്ല് കെട്ടി വലിച്ച്കൊണ്ടുവന്ന് വർഷങ്ങൾ കൊണ്ടാണ് നിർമ്മിച്ചത് എന്ന വെറും ഊഹം തൊണ്ടതൊടാതെ വിഴുങ്ങിയാണ് ഇത്രയും കാലം നമ്മൾ ജീവിച്ചത്..അത് പഴയകഥ..

ഇന്ന് സാമാന്യബുദ്ധിക്ക് ആലോചിച്ചാൽ മനസ്സിലാകും…ലക്ഷക്കണക്കിന് മനുഷ്യർ വിചാരിച്ചാലും അന്നത്തെക്കാലത്ത് പിരമിഡിന്റെ നിർമ്മാണത്തിനുപയോഗിച്ചിരിക്കുന്ന ടൺ കണക്കിന് ഭാരമുള്ള ഒരു കല്ല് പോലും യന്ത്രസഹായമില്ല്ലാതെ എടുത്തുയർത്തി, ഫിനിഷിങ്ങ് വരുത്തി യഥാസ്ഥാനത്ത് പ്രതിഷ്ഠിക്കാനാവില്ല. 

പിരമിഡുകളിൽ ഏറ്റവും വലൂതായ ഗ്രേറ്റ് പിരമിഡ് ഓഫ് ഗിസ നിർമ്മിച്ചിരിക്കുന്നത് 22 കൊല്ലം കൊണ്ടാണെന്നാണ് കണക്ക്..അതും ഏതും പോരാത്ത 2650ബി.സി കാലഘട്ടങ്ങളിൽ..ആ കണക്ക് വച്ച് പോലും ഓരോ 9 സെക്കന്റിൽ ഒരിക്കൽ ഒരു കല്ല് ചതുരത്തിലാക്കി യഥാസ്ഥാനത്ത് വച്ചാൽ മാത്രമേ 22 കൊല്ലം കൊണ്ട് അതിന്റെ നിർമ്മാണം പൂർത്തിയാകൂ…

വാഹനങ്ങൾ ഇല്ലാതിരുന്ന കാലത്ത് ആയിരക്കണക്കിന് ടൺ ഭാരം വരുന്ന കല്ലുകൾ എങ്ങനെ നിർമ്മാണസ്ഥലത്ത് എത്തിച്ചു… 

യാതൊരുവിധ യന്ത്രസഹായവുമില്ലാതെ എങ്ങനെ ഈ പടുകൂറ്റൻ മാത്യകകൾ മനുഷ്യർ സ്യഷ്ടിച്ചു..

അവിടെയാണ് ഈജീപ്ഷ്യൻ സംസ്കാരത്തിലെ ഫറവോന്മാർ ആരാണെന്ന ചോദ്യം ഉയരുന്നത്..അവർ ദൈവതുല്യരായോ ദൈവമായോ ആണ് ജനങ്ങൾ കണ്ടിരുന്നത്… പുരാതന ഈജീപ്ഷ്യൻ ലിഖിതങ്ങളിൽ പറയുന്നത് പിരമിഡുകൾ നിർമ്മിച്ചിരിക്കുന്നത് മനുഷ്യർ തന്നെ, പക്ഷേ അവരെ സഹായിക്കാൻ അകാശത്തെ മാലാഖമാർ ഉണ്ടായിരുന്നത്രേ.ഈ തെളിവുകൾ മാറ്റിനിർത്തിയാൽ തന്നെ മനസ്സിലാകും പുരാതനകാലത്ത് ഈ വലിയ നിർമ്മിതി ഉണ്ടാക്കാൻ സഹായകമായത് എക്സ്ട്രാ ടെറസ്ട്രിയൽ സമൂഹത്തിന്റെ സാങ്കേതിക വിദ്യ തന്നെയാണ്..

പിരമിഡുകൾ മനുഷ്യനിർമ്മിതമാണെന്ന് ഇന്ന് ഒരു ശാസ്ത്രവും വിശ്വസിക്കുന്നില്ല. പിരമിഡുകളുടെ നിഗൂഡതകൾ അനാവരണം ചെയ്യുന്നതിനായി നടന്ന പഠനങ്ങളിൽ നിന്ന് വ്യക്തമാകുന്നത് ഈജീപ്ഷ്യൻ ഭരണവർഗ്ഗമായിരുന്ന ഫറവോന്മാരിൽ ഒരാളായ Akhenathen മനുഷ്യനല്ല, ഒന്നുകിൽ ഒരു ഏലിയൻ , അല്ലെങ്കിൽ ഒരു അന്യഗ്രഹജീവിയിൽ മനുഷ്യനുണ്ടായ ഏലിയൻ ഹൈബ്രിഡ്.

അഘേനാതൻ എന്ന ഈ ഫറവോനാണ് ഈജിപ്തുകാരുടെ സൂര്യക്ഷേത്രം സ്ഥാപിച്ചത്, സൂര്യനെ ആരാധിക്കാൻ ഈജിപ്ഷ്യൻ ജനതയോട് ആഞ്ജാപിച്ചത്.ഇദ്ദേഹത്തിന്റെ മകനാണ് നമ്മളെല്ലാം കേട്ടിരിക്കുന്ന ഏറ്റവും പ്രശസ്തനായ ഫറവോ… ടൂട്ടൻഖാമൻ ( Tutankhamun ). 

1964 പിരമിഡ് ഗിസയുടെ അടുത്തുള്ള കുഫു പിരമിഡിന്റെ അടിയിൽ ഒരു വലിയ കപ്പൽ തന്നെ അടക്കം ചെയ്തതായി കണ്ടെത്തിയിരുന്നു..ഫറവോന്മാരുടെ മറ്റുലോകത്തിലേക്കുള്ള യാത്രയ്ക്ക് വേണ്ടിയാണത്രേ ആ കപ്പലും രാജാവിനോടൊപ്പം അടക്കം ചെയ്തത്. 1877ൽ ആർതർ എന്ന ശസ്ത്രഞ്ജ്യൻ മറ്റൊരു പ്രത്യേകത കൂടി കണ്ടെത്തി.ഭൂമിയുടെ ഏറ്റവും വലിയ ലാറ്റിറ്റ്യൂഡും ഏറ്റവും വലിയ ലോഞ്ജിറ്റ്യൂഡൂം ( അക്ഷാംശം , രേഖാംശം ) രേഖകൾ തമ്മിൽ കൂട്ടിമുട്ടുന്ന പോയിന്റിലാണ് ഈ മൂന്ന് പ്രധാനപിരമിഡുകളും നിർമ്മിച്ചിരിക്കുന്നത്…

ആധുനികലോകം ഭൂമി ഉരുണ്ടതാണെന്ന് കണ്ടുപിടിച്ചിട്ടു തന്നെ അധികം കാലമാകുന്നില്ല..അതിനും ആയിരക്കണക്കിനു വർഷങ്ങൾ മുൻപ് ജീവിച്ചിരുന്ന ഈജിപ്ഷ്യൻസ് അവ കണ്ടെത്തിയിരിക്കുന്നു…അത് കൊണ്ടുതന്നെ ഭൂമിശാസ്ത്രപരമായ ഒരു വിസ്മയമായി മാറി ഈ കണ്ടെത്തൽ.. മറ്റൊരു സവിശേഷത പിരമിഡുകളുടെ ഉള്ളിൽ കാണപ്പെട്ടിരുന്ന ചുവർചിത്രങ്ങളിലെ ബൾബുകൾ ആയിരുന്നു.

എങ്ങനെ പിരമിഡുകൾക്കകം പ്രകാശമാനമാക്കും..വായുവിന്റെ സാന്നിദ്ധ്യം കുറവുള്ള പിരമിഡീന്റെ അകത്തളങ്ങളിൽ തീ കത്തിക്കാനാവില്ല.പിന്നെയുള്ളത് കണ്ണാടികൾ ഉപയോഗിച്ച് സൂര്യപ്രകാശത്തെ അകത്തെത്തിക്കുക എന്ന വിദ്യയാണ്..പക്ഷേ പരീക്ഷണങ്ങളിലൂടെ അവയും തെറ്റാണെന്ന് തെളിഞ്ഞു.. പിന്നെയവർ പ്രകാശത്തിനു ഉപയോഗിച്ചിരുന്നത് എന്താണ് എന്നതിനുത്തരം വൈദ്യൂതിയിൽ പ്രവർത്തിക്കുന്ന ബൾബുകൾ എന്നാണ്…

ഇംഗ്ലീഷ് ശാസ്ത്രഞ്യനായ വില്യം ഗിൽബെർട്ട് പതിനാറാം നൂറ്റാണ്ടിലാണ് വൈദ്യൂതിയെപ്പറ്റി ആദ്യമായി പരാമർശിക്കുന്നത്.അതിനും നൂറുകണക്കിനു വർഷം മുൻപ് ജീവിച്ചിരുന്ന പുരാതന ഈജീപ്ഷ്യൻസ് ഫിലമെന്റുള്ള ബൾബുകൾ ഉപയോഗിച്ചിരുന്നു എന്ന് വ്യക്തമായി മനസ്സിലാക്കാനാകുന്നവയാണ് വ്യക്തമായ ആ ശിലാചിത്രങ്ങൾ..

വൈദ്യൂതി അന്നത്തെ ജനതയ്ക്ക് അഞ്ജാതമായിരുന്നു ..ഈ വൈദ്യൂതിയുടെ അറിവ് ഇവർക്ക് എവിടെ നിന്ന് ലഭിച്ചു എന്ന് കരുതുമ്പോളാണ് ബാഗ്ദാദ് ബാറ്ററികൾ ഇറാക്കിൽ നിന്നും കണ്ടെടുക്കുന്നത്…പുരാതനമായ സുമേരിയൻ സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് കളിമണ്ണിൽ തീർത്ത ബാറ്ററികൾ കണ്ടെത്തിയത്.. തികച്ചും ലളിതമായ സംവിധാനം…

രണ്ട് ലോഹ ഇലക്ട്രോഡുകൾ , ഒരു ഇലക്ട്രോലൈറ്റ് , അതിപ്പോൾ ഏതെങ്കിലും ആസിഡ് അംശം കൂടുതലുള്ള പഴച്ചാറുകളോ എന്തുമാകാം..ഇവ ഉപയോഗിച്ച് അവർ വൈദ്യൂതി ഉണ്ടാക്കിയിരുന്നു…അതുപയോഗിച്ചിരുന്നു..ഒരുപക് ഷേ വൻതോതിൽ ജനതയ്ക്കാവശ്യമായ വൈദ്യൂതി ഉത്പാദിപ്പിച്ചിരുന്നു..ഈ അറിവ് യദ്യശ്ച്ചികമായി അവർക്ക് കിട്ടാൻ തരമില്ല..വൈദ്യുതിയുടെ രഹസ്യങ്ങളെപ്പറ്റിയുള്ള ഈ അറിവ് അവർക്ക് നൽകിയത് ആരാണ്. 

പിരമിഡുകൾ പോലെ തന്നെ സമാനമായ മനുഷ്യാതീത നിർമ്മിതികൾ പസഫിക് സമുദ്രത്തിലെ ഈസ്റ്റൽ ഐലന്റുകളിലെ മൌആയ് പ്രതിമകളിലും അവിടുന്നു നൂറുകണക്കിന് മൈൽ ദൂരമുള്ള ബൊളീവയിലെ പുരാതന നഗരമായ ടിവനാക്കുവിലും കണ്ടെത്താനാകും…ഇവ രണ്ടും രണ്ട് വ്യത്യസ്ഥ സംസ്കാരങ്ങളാണ്..പക്ഷേ ഇവയിൽ കണ്ടുവരുന്ന ഈ ടൺകണക്കിന് ഭാരമുള്ള കൽപ്രതിമകൾ ഒരേ ജനുസ്സിൽ പെട്ടവയാണെന്ന് ഈഅടുത്തകാലത്ത് കണ്ടെത്തുകയുണ്ടായി.

ഇപ്പോഴും ഉത്തരം കിട്ടാത്ത സമസ്യയായി പിരമിഡുകൾ തലയുയർത്തി നിൽക്കുന്നു.......```


Post a Comment

0 Comments