ജീവികളുടെ ഘടനപരവും ജീവ ധർമപരവുമായ അടിസ്ഥാന ഘടകം?
കോശം (CELL )
കോശ സിന്താന്തത്തിന്റെ ഉപജ്ഞാതാക്കൾ?
തിയോഡർ ഷ്വാൻ, ജേക്കബ് ഷ്‌ലീഡൻ
ജന്തു ശരീരം കോശങ്ങളാൽ നിർമിതമാണെന്ന് കണ്ടെത്തിയത്?
തിയോഡർ ഷ്വാൻ
കോശത്തെ കുറിച്ചുള്ള പഠനം
സൈറ്റോളജി
സൈറ്റോളജിയുടെ പിതാവ്?
റോബർട്ട ഹുക്
കോശം കണ്ടുപിടിച്ചത്?
റോബർട്ട ഹുക്
ജീവനുള്ള കോശം കണ്ടുപിടിച്ചത്?
ആന്റൺ വാൻ ല്യൂവൻ ഹോക്ക്
സസ്യ കോശം കണ്ടെത്തിയത്?
എം ജെ ഷ്ലീഡൻ
ഏറ്റവും വലിയ കോശം?
ഒട്ടകപക്ഷിയുടെ മുട്ട
ഏറ്റവും ചെറിയ കോശം?
മൈക്കോപ്ലാസ്മാ
പ്ലൂറോ ന്യുമോണിയലൈക് ഓർഗാനിസം എന്നറിയപ്പെടുന്ന ജീവി?
മൈക്കോപ്ലാസ്മാ
ഉള്ളിലകപ്പെടുന്ന ബാക്ടീരിയ പോലുള്ള ജീവികളെ നശിപ്പിക്കാൻ കഴിവുള്ള കോശങ്ങൾ ?
ഫാഗോസൈറ്റുകൾ
കോശഭിത്തി നിർമിച്ചിരിക്കുന്ന പദാർത്ഥം
സെല്ലുലോസ്
ജീവന്റെ അടിസ്ഥാന ഘടകം?
പ്രോട്ടോപ്ലാസം (കോശദ്രവം)
പ്രോട്ടോപ്ലാസമാണ് ജീവന്റ കണികാ എന്ന് പറഞ്ഞതാര്?
ടി. എച്ച്. ഹക്സിലി
കോശത്തിന്റെ വർക്ക് ഹോഴ്സ് എന്നറിയപ്പെടുന്നത്?
പ്രോട്ടീൻ
കോശത്തിലെ പ്രവർത്തിയെടുക്കുന്ന കുതിരകൾ ?
പ്രോട്ടീൻ
കോശ മസ്തിഷ്‌കം എന്നറിയപ്പെടുന്നത്?
ന്യൂക്ലിയസ്
കോശത്തിലെ ന്യൂക്ലിയസ് കണ്ടു പിടിച്ചത്?
റോബർട്ട് ബ്രൗൺ
കോശത്തിന്റെ എനർജി ഏജൻസി എന്നറിയപ്പെടുന്നത്?
ATP The Adenosine triphosphate (ATP) molecule
കോശത്തിലെ ട്രാഫിക് പോലീസ് ?
ഗോൾഗി കോപ്ലെക്സ്
ഓക്സിജനെയും പോഷക ഘടകങ്ങളെയും ഊർജ്ജമാക്കി മാറ്റുന്ന കോശാംശം?
മൈറ്റോകോൺഡ്രിയ
കോശ ശ്വസനം, ATP സംശ്ലേഷണം നടക്കുന്നതെവിടെ?
മൈറ്റോകോൺഡ്രിയ
കോശത്തിന്റെ പവർ ഹൗസ് ?
മൈറ്റോകോൺഡ്രിയ
കോശത്തിന്റെ കെമിക്കൽ ഫാക്ടറി?
മൈറ്റോകോൺഡ്രിയ
മൈറ്റോകോൺഡ്രിയയിൽ ഊർ ജ്ജം സംഭരിച്ചിരിക്കുന്നതെങ്ങനെ?
ATP തന്മാത്രകളായിട്ട്
കോശ ശ്വസനത്തിലൂടെ ഒരു ഗ്ളൂക്കോസ് തന്മാത്രയിൽ നിന്നും ഉല്പാദിപ്പിക്കുന്ന ATP തന്മാത്രകളുടെ എണ്ണം?
32
കോശത്തിലെ ആത്മഹത്യാസഞ്ചികൾ എന്നറിയപ്പെടുന്നത്?
ലൈസോസോം
സ്വന്തം കോശത്തിനുള്ളിലെ കോശാംശങ്ങളെ ദഹിപ്പിക്കാൻ കഴിവുള്ള കോശ ഘടകം?
ലൈസോസോം
ലൈസോസോമുകൾ സ്വന്തം കോശങ്ങളെ നശിപ്പിക്കുന്ന പ്രക്രിയ ?
ആട്ടോ ഫാഗി
മാംസ്യ സംശ്ലേഷണത്തിനു സഹായിക്കുന്ന കോശാങ്കങ്ങൾ ഏത്?
റൈബോസോം
ഏറ്റവും വലിയ ഏകകോശ ജീവി?
അസറ്റോ ബുലേറിയ
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ കോശം?
അണ്ഡം
മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ കോശം?
ബീജകോശം
മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ കോശം?
നാഡി കോശം
മനുഷ്യ ശരീരത്തിലെ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കോശം?
അരുണ രക്താണുക്കൾ (RBC)
ശരീര കോശങ്ങളിലെ കോശ വിഭജനം അറിയപ്പെടുന്നത്?
ക്രമ ഭംഗം
പ്രത്യുല്പാദന കോശങ്ങളിലെ കോശ വിഭജനം ?
ഊനഭംഗം
റെറ്റിനയിലെ റോഡ് കോശങ്ങളും കോൺകോശങ്ങളും ഇല്ലാത്ത ഭാഗം?
പീത ബിന്ദു
0 Comments